ബാഴ്സലോണ: കൊച്ചിയിൽ നടന്ന ലാ ലിഗ വേൾഡ് പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, ജിറോണ എഫ്.സിയോട് 5-0ത്തിന് തോറ്റത് വലിയ തോൽവിയൊന്നുമല്ലെന്ന് ഇപ്പോൾ ആശ്വസിക്കാം. എതിർ തട്ടകത്തിലും പോരാട്ടവീര്യം ചോരാതെ പന്തുതട്ടിയ ജിറോണ എഫ്.സി, ലാ ലിഗ മത്സരത്തിൽ ചാമ്പ്യന്മാരായ ബാഴ്സലോണയെ സമനിലയിൽ തളച്ചിരിക്കുന്നു. െമസ്സിയുൾപ്പെടെയുള്ള കരുത്തുറ്റ ടീമിനെയാണ് ജിറോണ താരങ്ങൾ 2-2ന് സമനിലയിൽ മെരുക്കിയത്.
19ാം മിനിറ്റിൽ മെസ്സിയുടെ ഗോളിൽ മുന്നിട്ടുനിന്നാണ് ബാഴ്സലോണ കളിതുടങ്ങിയത്. ബോക്സിൽനിന്നുള്ള അർതുറോ വിദാലിെൻറ പാസിൽനിന്നാണ് മെസ്സി സ്കോർ ചെയ്തത്. എന്നാൽ, 35ാം മിനിറ്റിൽ ബാഴ്സ ഡിഫൻഡർ ക്ലെമെൻറ് ലെങ്ലെറ്റിന് നേരിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നത് കറ്റാലൻനിരയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. പിന്നാലെ ജിറോണ സ്ട്രൈക്കർ ക്രിസ്റ്റ്യൻ സ്റ്റുവാനിയുടെ (45) ഗോൾ. രണ്ടാം പകുതിയിലും സ്റ്റുവാനി (51) ഗോൾ നേടിയതോടെ ജിറോണ മുന്നിലെത്തി.
ഒടുവിൽ 63ാം മിനിറ്റിൽ ജെറാഡ് പിക്വെ നേടിയ ഗോളിലാണ് ബാഴ്സലോണ ഒപ്പമെത്തുന്നത്. പിന്നാലെ ജയിക്കാനുള്ള കറ്റാലന്മാരുടെ ശ്രമങ്ങളെല്ലാം ജിറോണ തകർത്തതോടെ പത്തുപേരുള്ള ബാഴ്സ സമനിലയിലായി. ഇതോടെ ബാഴ്സയും റയലും പോയൻറിൽ ഒപ്പത്തിനൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.