മഡ്രിഡ്: 41 കളികളിലെ അപരാജിത കുതിപ്പിന് സെവിയ്യ വിരാമമിട്ടതിനുശേഷം റയല്‍ മഡ്രിഡിന് വീണ്ടും ഷോക്ക്. ഇത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സെല്‍റ്റ വിഗോയാണ് പണിപറ്റിച്ചത്. കിങ്സ് കപ്പ് (കോപ്പ ഡെല്‍ റെ) ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് തോല്‍പിച്ചാണ് സെല്‍റ്റ സിനദിന്‍ സിദാന്‍െറ സംഘത്തെ ഞെട്ടിച്ചത്. സ്പാനിഷ് താരങ്ങളായ ലാഗോ അസ്പാസ് ജുന്‍കാളും ജോനാഥന്‍ കാസ്ട്രോയും സെല്‍റ്റക്കായി ഗോള്‍ നേടിയപ്പോള്‍ ബ്രസീലിയന്‍ വിങ്ങര്‍ മാഴ്സലോയുടെ വണ്ടര്‍ ഗോളായിരുന്നു റയലിന്‍െറ ആശ്വാസം. വിജയവഴിയിലേക്ക് തിരിച്ചുവരാനായിരുന്നു റയല്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ബൂട്ടുകെട്ടിയത്. നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കുമുന്നില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയിറങ്ങിയ റയലിന് പക്ഷേ, വിചാരിച്ചപോലെയായിരുന്നില്ല കാര്യങ്ങള്‍. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും വലകുലുക്കാന്‍ മാത്രമായില്ല. തലങ്ങും വിലങ്ങും പന്ത് വിങ് ഫോര്‍വേഡും മധ്യനിരയും എത്തിച്ചുനല്‍കിയെങ്കിലും ഫനിഷിങ്ങില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ലൂകാസ് വസ്ക്വസ്, അല്‍വാരോ മൊറാറ്റ എന്നിവര്‍ക്ക് പാളി. മറുവശത്ത് പ്രതിരോധമായിരുന്നു സെല്‍റ്റ വിഗോയുടെ തന്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.