ന്യൂഡൽഹി: കിങ്സ് കപ്പിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിനെ ഒരുക്കുന്ന പുതിയ കോച്ച് ഇഗോ ർ സ്റ്റിമാകിെൻറ 25 അംഗ ടീമിൽ സ്ഥാനം നിലനിർത്തി മലയാളി താരങ്ങൾ. സഹൽ അബ്ദുസ്സമദു ം ജോബി ജസ്റ്റിനുമാണ് കിങ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ കളിക്കാനുള്ള പ്രതീക്ഷ സജീവമ ാക്കി നിലനിർത്തിയത്.
രണ്ടാംഘട്ടത്തിൽ ആറുപേരെ ഒഴിവാക്കിയാണ് കോച്ച് സ്റ്റിമാക് വീണ്ടും ചുരുക്കപ്പട്ടിക തയാറാക്കിയത്. നാരായൺ ദാസ്, സലാം രഞ്ജൻ സിങ്, ധനപാൽ ഗണേഷ്, റോളിങ് ബോർഗസ്, കോമൾ തട്ടാൽ, അൻവർ അലി എന്നിവരാണ് പുറത്തായത്. നാരായൺ ദാസ്, സലാം രഞ്ജൻ സിങ്, റോളിങ് ബോർഗസ് എന്നിവർ എ.എഫ്.സി കപ്പ് ഇന്ത്യൻ ടീമിലുണ്ടായിരുന്നു.
ഇൗ മാസം 21ന് 37 കളിക്കാരുമായാണ് ക്യാമ്പ് തുടങ്ങിയിരുന്നത്. അവരിൽനിന്ന് വിശാൽ കെയ്ത്, ജെർമൻപ്രീത് സിങ്, നന്ദകുമാർ, റിഡീം തലാങ്, ബിക്രംജിത് സിങ്, സുമീത് പാസി എന്നിവരെ നേരേത്തതന്നെ ഒഴിവാക്കിയിരുന്നു. 23 അംഗ അന്തിമടീമിനെ ഉടൻ പ്രഖ്യാപിക്കും. അതിലും ഇടംപിടിക്കാനായാൽ സഹലിനും ജോബിക്കും ദേശീയ ടീമിലേക്കുള്ള കന്നിപ്രവേശനമാവുമത്. സഹൽ നേരത്തേ അണ്ടർ 23 ദേശീയ ടീമിനായി പന്തുതട്ടിയിരുന്നു.
തായ്ലൻഡിൽ ജൂൺ അഞ്ചിനാണ് കിങ്സ് കപ്പിന് തുടക്കമാവുന്നത്. ജൂൺ രണ്ടിന് ഇന്ത്യൻ ടീം തായ്ലൻഡിലേക്ക് തിരിക്കും. ഡച്ച് കരീബിയൻ ദ്വീപ് രാജ്യമായ കുറാകാവോയാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. തായ്ലൻഡും വിയറ്റ്നാമുമാണ് ടൂർണമെൻറിൽ പെങ്കടുക്കുന്ന മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.