ലണ്ടൻ: കരുത്തരെ കൂടെയെത്തിച്ചും വേണ്ടാത്തവരെ കൈയൊഴിച്ചും യൂറോപ്പിലെ മുൻനിര ക്ലബുകൾ പുതിയ സീസണിനായി മൂർച്ചകൂട്ടിയ കൈമാറ്റജാലകത്തിന് തിരശ്ശീല. റയൽ മഡ്രിഡിൽനിന്ന് കോസ്റ്ററീക ഗോൾകീപ്പർ കെയ്ലർ നവാസ് പി.എസ്.ജിയിലെത്തിയതും ആഴ്സനലിൽനിന്ന് ഹെൻറിക് മിഖ്താരിയൻ റോമയിലെത്തിയതും ഹാവിയർ ഹെർണാണ്ടസ് വെസ്റ്റ്ഹാം യുനൈറ്റഡ് വിട്ട് സെവിയ്യയിലെത്തിയതും മാറ്റിയോ ഡാർമിയൻ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് പാർമയിലെത്തിയതുമുൾപ്പെടെ മാറ്റങ്ങൾ കണ്ട ട്രാൻസ്ഫറിൽ പക്ഷേ, നെയ്മർ, ഗാരെത് ബെയ്ൽ തുടങ്ങിയവരുടേതുൾപ്പെടെ വമ്പൻ മാറ്റങ്ങൾ സംഭവിച്ചില്ലെന്ന സവിശേഷതയുമുണ്ട്.
കൈമാറ്റ വിപണിക്ക് താഴുവീഴാൻ മണിക്കൂറുകൾ ശേഷിക്കെയാണ് നവാസ് 15 ദശലക്ഷം യൂറോക്ക് പാരിസിലെത്തിയത്. അഞ്ച് വർഷം റയലിന് കളിച്ച ശേഷമാണ് നവാസിെൻറ കൂടുമാറ്റം. പകരം അൽഫോൺേസാ ആരിേയാള വായ്പയിൽ മഡ്രിഡിലെത്തും. കൊളംബിയയുടെ വെറ്ററൻ സ്ട്രൈക്കർ റഡമേൽ ഫൽകാവോ തുർക്കി ക്ലബായ ഗലാറ്റസറായിലെത്തി. മൊണാകോയിൽനിന്നാണ് വായ്പാടിസ്ഥാനത്തിൽ ഫൽകാവോയുടെ വരവ്. മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധത്തിലെ ഡാർമിയൻ പുതിയ സീസണിൽ ഇറ്റലിയിൽ ബൂട്ടുകെട്ടും. പാർമയുമായി നാലു വർഷത്തേക്കാണ് കരാർ. ഒപ്പം കളിച്ചിരുന്ന ക്രിസ് സ്മാളിങ് പുതിയ സീസണിൽ റോമക്കുവേണ്ടിയാകും കളിക്കുക. ആഴ്സനൽ മിഡ്ഫീൽഡർ മിഖ്താരിയൻ പുതിയ സീസണിൽ റോമക്കായി കളിക്കും.
സ്പോർട്ടിങ് ലിസ്ബൻ താരമായ ബ്രൂണോ ഫെർണാണ്ടസ് റയൽ മഡ്രിഡിലെത്തുന്നതാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം. മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടൻഹാമും താരവുമായി ചർച്ചകൾ നടത്തിയിരുെന്നങ്കിലും വൻവില കൊടുത്ത് റയൽ സ്വന്തമാക്കുകയായിരുന്നു. ടോട്ടൻഹാമിെൻറ സ്പെയിൻ സ്െട്രെക്കർ ഫെർണാണ്ടോ ലോറെൻറ നാപോളിയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.