കൊണ്ടോട്ടി: സെവന്‍സ് മൈതാനങ്ങളില്‍ കാൽ പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ആരവങ്ങള്‍ തീര്‍ക്കുന്ന വിദേശ ഫുട് ബോള്‍ താരങ്ങള്‍ ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ ശരിക്കും ലോക്കായി. കൊവിഡ് 19 ന്റെ പശ്ചാതലത്തില്‍ ലോക്ഡൗണ്‍ നിലവില്‍ വ ന്നതോടെ ഫുട്‌ബോള്‍ മല്‍സസരങ്ങള്‍ പെടുന്നനെ നിര്‍ത്തിയതാണ് താരങ്ങളെ പ്രതിസന്ധിയിലാക്കിയത്.
ഡിസംബര്‍ മുത ല്‍ മെയ് അവസാനം വരെ മലബാറില്‍ സെവന്‍സ് ഫുടബോളിന്റെ സീസണാണ്. വിദേശ താരങ്ങള്‍ ഒരാണ്ട് ജീവിക്കാനുള്ള വരുമാനം കണ് ടെത്തുന്നത് സെവന്‍സ് മൈതാനങ്ങളില്‍ നിന്നാണ്. ഇതാണിപ്പോള്‍ ലോക്കായത്. കൊണ്ടോട്ടി കൂട്ടാലുങ്ങലില്‍ ഐവറികോസ്റ്റില്‍ നിന്നുള്ള ആറ് താരങ്ങളാണു കളിയും വരുമാനവുമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കി കഴിയുന്നത്.
തൃശൂര്‍ ഉഷാ എഫ്.സിക്ക് കളിക്കാനെത്തിയാവരാണിവര്‍. മൂന്ന് മാസം മാത്രമാണ് ഇവര്‍ക്ക് മൈതാനങ്ങളില്‍ പന്ത് തട്ടാന്‍ കഴിഞ്ഞത്. ജൂണ്‍ അവസാനം വരെ വിസ കാലവധി ഉള്ളവരാണിവര്‍. വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഇവരുടെ സ്വന്തം നാട്ടിലേക്ക് പോകാന്‍കഴിയാത്ത വിശമത്തിലാണിവര്‍.
നാട്ടിലേക്ക് പണം അയക്കാന്‍പോലും കഴിയാത്ത അവസ്ഥ. അതിനാല്‍ അവരുടെ കുടുംബങ്ങളും ബുദ്ധമുട്ടിലാണ്. ഐവറികോസ്റ്റില്‍ നിന്നുള്ള ലുലു, സോസ്, ജെയിംസ്, റോക്കി, ഐസ്‌ക് ബാബ എന്നിവരാണ് കൂട്ടാലുങ്ങലില്‍ വാടക വീട്ടില്‍ താമസിക്കുന്നത്. ഇതില്‍ ലുലു, സോസ് എന്നിവര്‍ ഐവറികോസ്റ്റ് അണ്ടര്‍ 17 താരങ്ങളാണ്. മുന്നു വര്‍ഷമായി സ്ഥിരമായി ഇവര്‍ സെവന്‍സ് സീസണില്‍ കേരളത്തിലേക്ക് പന്ത്തട്ടാനെത്തുന്നുണ്ട്.
അവരുടെ പണം വാരിക്കൂട്ടുന്നിടമാണ് മലബാറിലെ സെവന്‍സ് മൈതാനങ്ങള്‍. അതാണിപ്പോള്‍ ലോക്കായിരിക്കുന്നത്. ഉഷാ എഫ്.സിയുടെ മാനേജര്‍ കൂട്ടാലുങ്ങല്‍ സ്വദേശി മുഹമ്മദ് സഈദാണ് ഐവറികോസ്റ്റില്‍ നിന്നുള്ള ഈ താരങ്ങളെ ഇവിടെ എത്തിച്ചത്. മലബാറിന്റെ വിവിധ ഇടങ്ങളിലായി ഇരുനൂറോളം വിദേശ താരങ്ങള്‍ ലോക്ഡൗണ്‍ കാരണം കുടുങ്ങികിടക്കുന്നണ്ടെന്ന് മുഹമ്മദ് സഈദ് പറഞ്ഞു. താരങ്ങള്‍ക്ക് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭക്ഷണവും മറ്റും എത്തിച്ച് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.