മഡ്ഗാവ്: സന്തോഷ് േട്രാഫി ഫുട്ബാളിൽ കേരളത്തിെൻറ വിധി ഞായറാഴ്ച ഏറക്കുറെ തീരുമാനിക്കും. മൂന്നാം മത്സരത്തിൽ തിലക് മൈതാനത്ത് മിസോറം കരുത്തിനെതിരെ പോരിനിറങ്ങുന്ന പി. ഉസ്മാനും സംഘത്തിനും പ്രതീക്ഷ നിലനിർത്താൻ തോൽക്കാതിരിക്കൽ അനിവാര്യമാണ്. ബംബോലിം ജി.എം.സി സ്റ്റേഡിയത്തിൽ ഗ്രൂപ് ‘ബി’യിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് തങ്ങളുടെ അവസാന മത്സരത്തിൽ മഹാരാഷ്ട്രയെ നേരിടുന്നുണ്ട്.
ഇന്ന് കേരളം ജയിക്കുകയും പഞ്ചാബ് തോൽക്കുകയും ചെയ്താൽ ചിത്രം വ്യക്തമാവും. ഏഴു പോയൻറുമായി കേരളത്തിന് സെമി ഫൈനലിൽ പ്രവേശിക്കാം. മൂന്നിൽ ഒരു ജയവും രണ്ടു സമനിലയും നേടിയ പഞ്ചാബിന് അഞ്ചു പോയൻറാണുള്ളത്. ആദ്യ കളിയിൽ റെയിൽവേയെ തോൽപിക്കുകയും പഞ്ചാബിനോട് സമനില പിടിക്കുകയും ചെയ്ത കേരളം മിസോറമിനൊപ്പം നാലു പോയൻറുമായി നിൽക്കുന്നു. മൂന്നിൽ ഒന്ന് ജയിച്ച റെയിൽവേക്ക് മൂന്നു പോയൻറും. മഹാരാഷ്ട്രയാവട്ടെ, രണ്ടിലും തോറ്റ് പൂജ്യരായി തുടരുന്നു. തോൽക്കുകയോ സമനിലയാവുകയോ ചെയ്താൽ അവസാന മത്സരത്തിൽ ജയം അനിവാര്യമായ കേരളത്തിെൻറ സെമിഫൈനൽ ഇടം മറ്റു ടീമുകളുടെ ഫലങ്ങളെയും ആശ്രയിച്ചിരിക്കും.
റെയിൽവേസിനോട് രണ്ടിനെതിരെ നാലു ഗോളിെൻറ വിജയം ആഘോഷിച്ച കേരളം തുടർന്ന് പഞ്ചാബിനെതിരെ തോൽവിയുടെ വക്കിലെത്തിയതായിരുന്നു. അവസാന അഞ്ചു മിനിറ്റിൽ അണ്ടർ 21 താരം മുഹമ്മദ് പാറക്കോട്ടിൽ നേടിയ രണ്ടു ഗോളാണ് ടീമിന് വിലപ്പെട്ട ഒരു പോയൻറും സമനിലയും സമ്മാനിച്ചത്. ഈ മത്സരം ടീമിന് നൽകിയ ആവേശവും ആത്മവിശ്വാസവും ചെറുതല്ല. ശനിയാഴ്ച ടീമിന് വിശ്രമമായിരുന്നു. വൈകീട്ട് ബെനോലിൻ ബീച്ചിൽ താരങ്ങൾ സമയം ചെലവഴിച്ചു. പരിശീലകരായ വി.പി. ഷാജിയും മിൽട്ടൻ ആൻറണിയും തിലക് മൈതാനത്ത് നടന്ന സർവിസസ്-^മേഘാലയ മത്സരം കാണാനെത്തി.
ഇന്നത്തെ കളി
കേരളം x മിസോറം
പഞ്ചാബ് x മഹാരാഷ്ട്ര
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.