Posted On
date_range Updated On
date_range അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: മലയാളി മിഡ്ഫീൽഡർ അർജുൻ ജയരാജ് (23) കേരള ബ്ലാസ്റ്റേഴ്സിൽ. ഗോകുലം കേരള എഫ്. സിയിലെ മികച്ച പ്രകടനമാണ് മലപ്പുറം സ്വദേശിയായ താരത്തെ ബ്ലാസ്റ്റേഴ്സിലെത്തി ക്കുന്നത്. 2017ൽ കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിനായി മിന്നും പ്രകടനം കാഴ്ചവെച്ചു.
ഫൈനലിൽ അർജുെൻറ ഗോളിലായിരുന്നു കിരീടം ചൂടിയത്. പിന്നാലെ െഎ ലീഗിലും കളിച്ചു. ഗോകുലത്തിനായി 30 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. മധ്യനിരയിൽ മികച്ച നീക്കങ്ങൾ നടത്തുന്നതാരം നിരവധി മത്സരങ്ങളിൽ ‘ഹീറോ ഓഫ് ദി മാച്ച്’ ആയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.