കോഴിക്കോ​േട്ടക്കില്ല, ബ്ലാസ്‌റ്റേഴ്സി​െൻറ തട്ടകം കൊച്ചിതന്നെ

കോഴിക്കോട്​ : അഭ്യഹങ്ങൾക്ക്​ പരിസമാപ്​തി.  കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും.  ബ്ലാസ്‌റ്റേഴ്‌സി​​െൻറ  ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്​ ക്ലബ്ബ്​ വൃത്തങ്ങൾ അറിയിച്ചു. ഇന്ന്​ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി കോഴിക്കോട്  കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രനും എ പ്രദീപ് കുമാർ എം.എൽ.എയും ചർച്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ക്ലബി​​െൻറ പ്രതികരണം. 

ബ്ലാസ്റ്റേഴ്സ് ഉടൻ ഇവിടെ കളിക്കില്ലെന്ന് കോഴിക്കോട്​ മേയറും 'മാധ്യമ'ത്തോട് പറഞ്ഞു. സ്റ്റേഡിയം നവീകരിക്കാൻ 13 കോടി രൂപ വേണ്ടി വരുമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ പറഞ്ഞത്. ഇതിന് സർക്കാറി​​െൻറ അംഗീകാരം കിട്ടേണ്ടതുണ്ട്. സ്റ്റേഡിയം നവീകരിച്ചാൽ തന്നെ ഐ.എസ്.എൽ അധികാരികൾക്ക് കളി നടത്താൻ പറ്റുമെന്ന് ബോധ്യപ്പെടണം. നവീകരണം നടന്നാൽ അടുത്ത മെയ് മാസം ഐ.എസ്.എൽ പ്രതിനിധികൾ പരിശോധന നടത്തും. ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ്.സി കോഴിക്കോട് സ്‌റ്റേഡിയത്തിൽ തുടരുമെന്നും മേയർ കൂട്ടിച്ചേർത്തു.

അതേസമയം കലൂര്‍ സ്​റ്റേഡിയം അന്താരാഷ്​ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. കലൂര്‍ സ്​റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ്  അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെ.സി.എ ഏകദേശം 11 കോടിയോളം മുടക്കുകയും ചെയ്​തു. കൂടാതെ ഒരു കോടി രൂപ ജി.സി.ഡി.എക്ക് ഡെപ്പോസിറ്റായിയും നല്‍കി. കൊച്ചി സ്​റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് കത്ത് നല്‍കിയിട്ടുണ്ട്​.

Tags:    
News Summary - kerala blasters home ground issue -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT