ബ്ലാസ്​റ്റേഴ്സിെന ആരാധകരും കൈവിടുന്നു

കൊ​ച്ചി: ഐ.​എ​സ്.​എ​ല്ലി​ൽ ജയിക്കാൻ മറന്ന കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​നെ ആ​രാ​ധ​ക​രും കൈ​വി​ടു​ന്നു. നാ​ലി​ന്​ ഹോം​ഗ്രൗ​ണ്ടി​ൽ ജാം​ഷ​ഡ്പു​രി​നെ​തി​രാ​യ മ​ത്സ​രം ബ​ഹി​ഷ്​​ക​രി​ച്ച് പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നാ​ണ് നീ​ക്കം. ക​ളി കാ​ണാ​ൻ ആ​രും സ്​​റ്റേ​ഡി​യ​ത്തി​ൽ വ​ര​രു​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ മാ​നേ​ജ്മ​െൻറി​ന്​ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​മെ​ന്നു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള പ്ര​ചാ​ര​ണം. മ​ഞ്ഞ​പ്പ​ട കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് ഫാ​ൻ​സി​െൻറ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് കാ​മ്പ​യി​ൻ.

അ​ഭി​പ്രാ​യം അ​റി​യി​ക്കാ​ൻ ഓ​ൺ​ലൈ​ൻ പോ​ളി​ങ്ങും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ വോ​ട്ട്​ ചെ​യ്തപ്പോൾ ക​ളി ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നറിയിച്ചത്​ 84 ശതമാനം.

ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ മോ​ശം പ്ര​ക​ട​നം ഇ​ക്കു​റി ഗാ​ല​റി​യെ ബാ​ധി​ച്ചി​രു​ന്നു. ഹോം​ഗ്രൗ​ണ്ടി​ൽ മുംൈ​ബ സി​റ്റി എ​ഫ്.​സി​ക്കെ​തി​രായ ആദ്യ മത്സരം കാ​ണാ​ൻ 31,166 പേ​രെ​ത്തി. ഡ​ൽ​ഹിക്കെതിരായ അടുത്ത കളിക്ക്​ വന്നത്​ 29,962 പേർ. ​തുടർച്ചയായ തോൽവികൾക്കു ശേഷം ഏറ്റവും ഒടുവിലെത്തിയത്​ 21,962 പേർ മാത്രം. ഓ​രോ മ​ത്സ​രം പി​ന്നി​ടു​മ്പോ​ഴും കാ​ണി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യാ​യി​രു​ന്നു. ഇതിനൊടുവിലാണ്​ ആരാധകരുടെ പ്രതിഷേധ കാമ്പയിൻ.

Tags:    
News Summary - Kerala blasters fans-SPORTS NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT