Posted On
date_range Updated On
date_range ഹൈദരാബാദിനെ 5-1ന് തകർത്ത് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഹൈദരാബാദ് എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കലൂർ സ്റ്റേഡിയത്തിൽ മഞ്ഞക്കുപ്പായക്കാർ ഹൈദരാബാദിനെ അടിയറവു പറയിച്ചത്.
14ാം മിനുട്ടിൽ ൈഹദരാബാദിെൻറ ബോബോയുടെ കാലിൽ നിന്നു കുതിച്ച പന്ത് സ്വന്തം ഗോൾ വല കുലുക്കിയെങ്കിലും പിന്നെ കണ്ടത് സട കുടഞ്ഞെഴുന്നേൽക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ്.
ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയോ ഒഗ്ബെച്ചെ നേടിയ ഇരട്ടഗോളുകളുടെയും റാഫേൽ മെസി ബൗളി, വ്ലാദ്കോ ദ്രൊബറോവ്, സെയ്ത്യാസെൻ സിങ് എന്നിവർ നേടിയ ഓരോ ഗോളുകളുടെയും ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയം കൊയ്തത്.
ഹൈദരാബാദിനെതിരെ രണ്ട് ഗോളുകൾ കൂടി പിറന്നതോടെ ബർത്തലോമിയോ ഒഗ്ബെച്ചെ ഐ.എസ്.എൽ മത്സരങ്ങളിൽ നൂറ് ഗോളുകളെന്ന നേട്ടത്തിനുടമയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.