കോഴിക്കോട്: കാൽപന്തുകളിയിലെ മിടുക്കിയായ മാനസയുടെ കാരുണ്യമനസ്സിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് സ്വർണമെഡൽ. കേരള ഫുട്ബാൾ അസോസിയേഷെൻറ 2016ലെ മികച്ച സബ്ജൂനിയർ താരത്തിനുള്ള സ്വർണമെഡലാണ് കോഴിക്കോട്ടുകാരി കെ. മാനസ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി നൽകിയത്. 2016ൽ ഒഡിഷയിൽ നടന്ന ദേശീയ സബ്ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള ക്യാപ്റ്റനായിരുന്നു മാനസ.
നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് കഴിഞ്ഞ വർഷം പ്ലസ് ടു പൂർത്തിയാക്കിയ മാനസ സ്കൂളിൽവെച്ചാണ് സ്വർണമെഡൽ കൈമാറിയത്. എ. പ്രദീപ്കുമാർ എം.എൽ.എ ഏറ്റുവാങ്ങി. 2016ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ മാനസ കേരളത്തിനായി മൂന്ന് ഗോളുകൾ നേടിയിരുന്നു. ജൂനിയർ, സബ്ജൂനിയർ, ഖേലോ ഇന്ത്യ, സ്കൂൾ നാഷനൽ, സുബ്രതോ കപ്പ് തുടങ്ങിയ മത്സരങ്ങളിലും കേരളത്തിനായി കളിച്ചു. ഫൗസിയ മാമ്പറ്റയായിരുന്നു പരിശീലക.
കോഴിക്കോട് ഗവ. മോഡൽ സ്കൂളിൽ അധ്യാപികയായ ഷിംലയുടെയും അജിത് കുമാറിെൻറയും മകളാണ് മാനസ. ഷിംല ശമ്പളത്തിെൻറ ഒരു ഭാഗം സർക്കാറിന് നൽകിയിരുന്നു. നിലവിൽ ക്രിസ്ത്യൻ കോളജിൽ നടക്കുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പിൽ പരിശീലനത്തിലാണ് മാനസ. പ്രസാദ് ആണ് കോച്ച്. പിറന്നാളിന് ഉടുപ്പുവാങ്ങാനുള്ള തുക നക്ഷത്ര എന്ന വിദ്യാർഥിനിയും എം.എൽ.എക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.