ടൂറിൻ: ഇറ്റാലിയൻ ഫുട്ബാൾ ലീഗിൽ വ്യാഴാഴ്ച രാത്രി കിരീടം ഉയർത്തേണ്ടവരായിരുന്നു നിലവിലെ ചാമ്പ്യന്മാരായ യുവൻറസ്. 17ാം സ്ഥാനക്കാരായ ഉഡിനസിനോട് സൂപ്പർ താരങ്ങളടങ്ങിയ ക്ലബ് തോൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പക്ഷേ, അതു സംഭവിച്ചു. തരംതാഴ്ത്തൽ മേഖലയിലുണ്ടായിരുന്ന ഉഡിനസ്, ഗ്ലാമർ ടീമിനെ മുട്ടുകുത്തിച്ചു. 2-1ന്. ക്രിസ്റ്റ്യാനോ റെണാൾഡോ, പൗലോ ഡിബാല, ഫെഡറികോ ബെർണാർഡെസ്കി, ഡഗ്ലസ് കോസ്റ്റ എന്നിവരടങ്ങിയ ടീമിന് ഒന്നും ചെയ്യാനായില്ല.
മാത്തിയസ് ഡി ലിറ്റിെൻറ ഗോളിൽ (42) ആദ്യ പകുതി തന്നെ മുന്നിലെത്തിയതാണ് യുവൻറസ്. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളുമായി എതിരാളികൾ തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. ലിജ നെസ്റ്റോറോവ്സ്കി(52), സീകോ ഫൊഫാന(92) എന്നിവരാണ് ഉഡിനസിനായി ഗോൾ നേടിയത്. ഇതോടെ 17ാം സ്ഥാനത്തുണ്ടായിരുന്ന ഉഡിനസ് അപ്രതീക്ഷിത ജയത്തോടെ 15ാം സ്ഥാനത്തേക്ക് ഉയർന്നു.
.......മാച്ച് പോയൻറ്.....
-ഇൗ സീസണിൽ യുവൻറസ് നഷ്ടപ്പെടുത്തിയത്18 പോയൻറാണ്. കഴിഞ്ഞ എട്ടു തവണ കിരീടം നേടിയപ്പോഴും ഇത്രയും പോയൻറുകൾ യുവൻറസ് കളഞ്ഞുകുളിച്ചിട്ടില്ല.
-2009-10 സീസണിനു ശേഷം അഞ്ച് എവേ മത്സരങ്ങളിൽ യുവൻറസ് തോൽക്കുന്നത് ഇതാദ്യം.
-ടോപ് ഫൈവ് യൂറോപ്പ്യൻ ലീഗുകളിൽ നാലു ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡിഫൻററായി 20 കാരനായ ഡി ലിറ്റ്.
-ഇറ്റാലിയൻ ട്രോഫി യുവൻറസ് നിലനിർത്തിയിട്ട് 3000 ദിവസങ്ങൾ പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.