മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതിശയ ഗോളിൽ കണ്ണുതള്ളിയ യുവൻറസ് സമനില വീണ്ടെടുത്ത് ഇന്ന് മഡ്രിഡിലെ സാൻറിയാഗോ ബെർണബ്യൂവിൽ ബൂട്ടണിയുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിെൻറ രണ്ടാം പാദത്തിൽ റയൽ മഡ്രിഡും യുവൻറസും കൊമ്പുകോർക്കുേമ്പാൾ ഇതിഹാസതാരത്തിെൻറ ബൂട്ടിലെ അടുത്ത മാന്ത്രികതക്കാണ് ഫുട്ബാൾ ലോകത്തിെൻറ കാത്തിരിപ്പ്.
റയലിെൻറ ജയവും (3-0), യുവൻറസിെൻറ തോൽവിയും അപ്രസക്തമാക്കിയ ബൈസിക്കിൾ കിക്ക് ഗോളിെൻറ ആഘോഷം അടക്കിപ്പിടിച്ചാവും ഇന്ന് പാതിരാത്രിയിൽ സാൻറിയാഗോ ബെർണബ്യൂ ഇരമ്പുക. പ്രതിരോധത്തിന് കേളികേട്ട യുവൻറസിനെ അവരുടെ തട്ടകത്തിൽ മൂന്ന് തകർപ്പൻ ഗോളിൽ തകർത്തെറിഞ്ഞ റയൽ മഡ്രിഡ് ഗോളടിച്ചുകൂട്ടി സെമിപ്രവേശം വർണാഭമാക്കാനാവും ബൂട്ടുകെട്ടുന്നത്.
ബയേൺ മ്യൂണിക് x സെവിയ്യ സെവിയ്യെയ അവരുടെ തട്ടകത്തിൽ ആദ്യ പാദം 1-2ന് ജയിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് മ്യൂണിക്കുകാർ. വൻ മാർജിനിൽ ജയിക്കാനായി കച്ചകെട്ടിയിറങ്ങിയെങ്കിലും സ്പാനിഷ് ക്ലബ് അൽപമൊന്ന് ചെറുത്തുനിന്നതിെൻറ കണക്കുകൾ ഏതായാലും ബയേൺ ഇന്ന് വീട്ടും. 32ാം മിനിറ്റിൽ ബയേണിെൻറ വലയിൽ പന്തെത്തിച്ച് ഞെട്ടിച്ചായിരുന്നു സെവിയ്യയുടെ തുടക്കം. ഭാഗ്യത്തിെൻറ തുണയിൽ സെൽഫ് ഗോളിലാണ് ആദ്യ ഗോൾ ബയേൺ തിരിച്ചടിച്ചത്.
68ാം മിനിറ്റിൽ തിയാഗോ അൽകാൻറാര ഫ്രാങ്ക് റിബറിയുടെ പാസിൽ തിരിച്ചടിച്ചതോടെയാണ് ജർമൻപടക്ക് ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.