മിലാൻ: തുടർച്ചയായ എട്ടാം സീരീ എ കിരീടം സ്വന്തമാക്കാൻ യുവൻറസ് ഒരാഴ്ചകൂടി കാത്തി രിക്കണം. രണ്ടാം സ്ഥാനക്കാരായ നാപോളി തോൽവിയറിഞ്ഞിരുെന്നങ്കിൽ ചാമ്പ്യന്മാരാകാ മായിരുന്ന യുവൻറസിന് പക്ഷേ നാപോളി ജിനോവയോട് സമനില വഴങ്ങിയത് വിനയായി. 10 പേരുമായി പൊരുതിക്കളിച്ച ജിനോവ 1-1നാണ് നാപോളിയെ തളച്ചത്. 34ാം മിനിറ്റിൽ ഡ്രീസ് മെർെട്ടൻസിെൻറ ഗോളിൽ നാപോളി മുന്നിലെത്തി. 45ാം മിനിറ്റിൽ ഡാർകോ ലസോവിക് സമനില ഗോൾ നേടി. ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെ രണ്ടാം സ്ഥാനക്കാരായ നാപോളിയേക്കാൾ 20 പോയൻറ് മുന്നിലാണ് യുവൻറസ്. ശനിയാഴ്ച നടന്ന മത്സരത്തിൽ യുവൻറസ് 2-1ന് എ.സി മിലാനെ തോൽപിച്ചിരുന്നു.
സമനില; പി.എസ്.ജിയുടെ കിരീടധാരണം നീളും പാരിസ്: മുൻ സ്റ്റോക് സിറ്റി താരം ചൂപ്പോ മോട്ടിങ് അവിശ്വസനീയമാം വിധം ഗോളവസരം പാഴാക്കിയ മത്സരത്തിൽ സ്ട്രാസ്ബർഗ് പി.എസ്.ജിയെ 2-2ന് സമനിലയിൽ പിടിച്ചു. തോൽവിയോടെ രണ്ടാം സ്ഥാനക്കാരായ ലില്ലെ റീംസിനോട് 1-1ന് സമനില വഴങ്ങിയതിനാൽ എട്ടുമത്സരങ്ങൾ ശേഷിക്കേ കിരീടമുയർത്താൻ ലഭിച്ച അവസരമാണ് പി.എസ്.ജി നഷ്ടപ്പെടുത്തിയത്. ചൂപ്പോ മോട്ടിങ് (13) തിലോ കെഹ്റർ (82) എന്നിവർ പി.എസ്.ജിക്കായി വലകുലുക്കിയപ്പോൾ നുനോ ഡാ കോസ്റ്റയും (26) ആൻറണി ഗോൺസാൽവസും (38) സ്ട്രാസ്ബർഗിെൻറ ഗോളുകൾ നേടി. 30 മത്സരങ്ങൾ കളിച്ച പി.എസ്.ജിക്ക് 81പോയൻറാണുള്ളത്. 31 മത്സരങ്ങൾ കളിച്ച ലില്ലെക്ക് 61 പോയൻറ് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.