മാഞ്ചസ്റ്റർ സിറ്റി കളിക്കാർക്ക് വിദ്യാഭ്യാസത്തിൻറെ കുറവ്- മൊറിഞ്ഞോ

ലണ്ടൻ: വിദ്യാഭ്യാസ യോഗ്യതയില്ലയെന്ന ആരോപണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ജോസ് മൊറിഞ്ഞോ രംഗത്തെത്തി. ഓൾഡ് ട്രാഫോർഡിൽ ഞായറാഴ്ച നടന്ന യുണൈറ്റഡ്- സിറ്റി മത്സരത്തിൽ സിറ്റീ വിജയിച്ചിരുന്നു. ഡ്രസിങ് റൂമിന് പുറത്തേക്ക് വരെയുള്ള സിറ്റി താരങ്ങളുടെ ആഘോഷത്തിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ രംഗത്തെത്തിയത്. 

എനിക്ക് പറയാൻ കഴിയുന്നത് എന്നെ സംബന്ധിച്ചിടത്തോളം മാത്രമാണ്. വെറും വൈവിധ്യത്തിന്റെ ഒരു ചോദ്യമായിരുന്നു അത്. പെരുമാറ്റത്തിലെ വൈവിധ്യം, വിദ്യാഭ്യാസം വൈവിധ്യം. കൂടുതൽ ഒന്നും പറയാനില്ല- മൊറീഞ്ഞോ വ്യക്തമാക്കി. യുണൈറ്റഡിനെതിരായ വിജയം തന്റെ കളിക്കാർ അധികമായി ആഘോഷിച്ചിട്ടില്ലെന്ന് സിറ്റി മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു. മാഞ്ചസ്​റ്റർ ​െഡർബിയിൽ യുനൈറ്റഡിനെ സിറ്റി മുട്ടുകുത്തിച്ചിരുന്നു. ആവേശം നിറഞ്ഞ പോരാട്ടത്തിൽ 2-1നാണ്​ മാഞ്ചസ്​റ്റർ സിറ്റി ഒാൾഡ്​ട്രഫോഡിൽ യുനൈറ്റഡിനെ തോൽപിച്ചത്​. 

Tags:    
News Summary - Jose Mourinho Accuses Manchester City Of Lack Of 'Education' -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.