ഫുട്ബാൾ കരാർ നീട്ടി; ജെസൽ കാർനെറോ ബ്ലാസ്റ്റേഴ്സിൽ തുടരും
കൊച്ചി: മിന്നുംതാരം ജെസൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. ഗോവൻ ലെഫ്റ്റ് ബാക്കായ ജെസലുമായി മൂന്നുവർഷേത്തക്കാണ് ബ്ലാസ്റ്റേഴ്സ് കരാർ നീട്ടിയത്. “ഇന്ത്യയിലെ മുൻനിര ലെഫ്റ്റ് ബാക്കുകളിൽ ഒരാളാണ് ജെസൽ. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അദ്ദേഹം ക്ലബിനൊപ്പം തുടരുന്നതിൽ അതിയായ സന്തോഷമുണ്ട്’’. ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണിൽ ഡെംപോ സ്പോർട്ടിങ് ക്ലബിൽനിന്ന് കെ.ബി.എഫ്.സിയിൽ എത്തിയ ജെസൽ ടീമിനായി മിന്നുംപ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിലെ എല്ലാ കളിയിലും എല്ലാ മിനിറ്റും ക്ലബിനായി കളിച്ചു. സീസണിൽ അഞ്ച് അസിസ്റ്റുകൾ സംഭാവന ചെയ്ത് അദ്ദേഹം തെൻറ ആക്രമണ കഴിവുകളും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.