മികച്ച ഇന്ത്യന്‍ ഫുട്ബാള്‍ താരം ജെ.ജെ ലാല്‍പെഖ് ലുവക്ക്

ന്യൂഡല്‍ഹി: വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫുട്ബാള്‍ താരത്തിനുള്ള പുരസ്കാരം ജെജെ ലാല്‍പെഖ് ലുവക്ക്. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ വാര്‍ഷിക പൊതുയോഗത്തിനു പിന്നാലെയാണ് 2016ലെ മികച്ച ഫുട്ബാളറെ പ്രഖ്യാപിച്ചത്. രണ്ടര ലക്ഷം രൂപയാണ് അവാര്‍ഡ് തുക. മിസോറമില്‍നിന്നും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ യൂത്ത് ഡെവലപ്മെന്‍റ് പദ്ധതി വഴി ഉയര്‍ന്നുവന്ന ജെജെ, പുണെ എഫ്.സി, പൈലന്‍ ആരോസ്, ഡെംപോ ഗോവ വഴി മോഹന്‍ ബഗാനിലത്തെി.

2008 മുതല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അംഗമായ മുന്നേറ്റനിരക്കാരന്‍ 2011ല്‍ സീനിയര്‍ ടീമിലത്തെി. പിന്നെ, ദേശീയ ടീമില്‍ സുനില്‍ ഛേത്രിക്കൊപ്പം സ്ഥിരസാന്നിധ്യമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈയിന്‍ എഫ്.സി താരമായ ജെജെ, കഴിഞ്ഞതവണ ക്ളബിനെ കിരീടമണിയിക്കുന്നതിലും നിര്‍ണായക സാന്നിധ്യമായി. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്ളെയേഴ്സ് അസോസിയേഷന്‍െറ മികച്ച താരത്തിനുള്ള അവാര്‍ഡും നേടിയിരുന്നു.

മധ്യനിരയില്‍ കളി നിയന്ത്രിക്കുന്നതിനും, വിങ്ങിലൂടെ ആക്രമിച്ച് അര്‍ധാവസരങ്ങള്‍പോലും ഗോളാക്കി മാറ്റുന്നതിലും മിടുക്കനാണ് ഈ 25കാരന്‍.
‘ഓരോ ഇന്ത്യന്‍ ഫുട്ബാളറും കൊതിക്കുന്ന പുരസ്കാരത്തിന് അര്‍ഹനായതില്‍ അഭിമാനിക്കുന്നു. മോഹന്‍ ബഗാന്‍, ചെന്നൈയിന്‍, ഇന്ത്യ എന്നീ ടീമുകളുടെ പരിശീലകരോടും സഹതാരങ്ങളോടും നന്ദിയുണ്ട്. അവര്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്‍െറ നേട്ടം’ -ജെജെ പറഞ്ഞു.
ഒഡിഷയില്‍ നിന്നുള്ള സസ്മിത മാലിക്കാണ് മികച്ച വനിത താരം.

മറ്റു പുരസ്കാരങ്ങള്‍

ഭാവിതാരം: റൗളിന്‍ ബോര്‍ജസ് (ഈസ്റ്റ് ബംഗാള്‍, ഇന്ത്യ)
പ്രത്യേക പരാമര്‍ശം: ഗുര്‍പ്രീത് സിങ് സന്ധു (ഇന്ത്യന്‍ ഗോള്‍കീപ്പര്‍, യൂറോപ ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിയ നോര്‍വേയുടെ സ്റ്റാബെക് എഫ്.സി താരം)

Tags:    
News Summary - Jeje Lalpekhlua

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.