???????????????? ????????????? ?????????????????????? ?.?????.???? ????? ??????????? ????? ?????????? ????????????

വി.​പി. സ​ത്യ​നാ​യി ബൂ​ട്ടു​കെ​ട്ടി ജ​യ​സൂ​ര്യ; ‘ക്യാ​പ്റ്റ​ൻ’ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

കോഴിക്കോട്: ഫുട്ബാൾ താരം വി.പി. സത്യെൻറ ജീവിതം പറയുന്ന ക്യാപ്റ്റൻ സിനിമയുടെ ചിത്രീകരണം ഗുരുവായൂരപ്പൻ കോളജിൽ തുടങ്ങി. ജയസൂര്യയാണ് സത്യെൻറ വേഷമിടുന്നത്. അനു സിതാരയാണ് നായിക. ഗുഡ്വിൽ എൻറർടെയ്ൻമെൻറിെൻറ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിെൻറ ചിത്രീകരണത്തിെൻറ കിക്കോഫ് സംവിധായകൻ സിദ്ദീഖ് നിർവഹിച്ചു. ജി. പ്രജേഷ്സെൻ ആണ് സംവിധാനം.

വി.പി. സത്യന്‍ എന്ന ഫുട്‌ബാള്‍ താരം ആരാധകർക്ക് ഒരു ആവേശമായിരുന്നു. ഡിഫൻഡറായും ഡിഫന്‍സിവ് മിഡ് ഫീല്‍ഡറായും കളംനിറഞ്ഞാടിയ സത്യെൻറ ജീവിതം 41-ാം വയസ്സില്‍ ഒരു ട്രെയിനിനു മുന്നിലാണ് അവസാനിച്ചത്. പത്തൊമ്പതു വര്‍ഷത്തെ ഇടവേളക്ക് ശേഷം 1992 ല്‍ കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും ’95 ല്‍ ഇന്ത്യന്‍ ദേശീയ ടീം സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും ക്യാപ്റ്റനായിരുന്നു സത്യൻ. കളിക്കാരനായും കോച്ചായും പന്തു തട്ടിയ സത്യെൻറ ജീവിതം സിനിമയാകുമ്പോള്‍ ആ ഇതിഹാസ താരമാകാൻ ജയസൂര്യ നേരത്തേ പരിശീലനമുൾപ്പെടെയുള്ള തയാറെടുപ്പ് നടത്തിയിരുന്നു. സത്യെൻറ മാതാവ് നാരായണിയമ്മ, പി.വി. ഗംഗാധരൻ, നിർമാതാവ് ജോബി ജോർജ്, ആേൻറാ ജോസഫ്, രാഗേഷ്, നടൻ ജയസൂര്യ എന്നിവർ ഭദ്രദീപം കൊളുത്തി.

മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ കുരികേഷ് മാത്യു ആദ്യ ക്ലാപ്പടിച്ചു. ഐ.എസ്.എൽ താരം മുഹമ്മദ് റാഫി കിക്കോഫ് ചെയ്തു. കഥാകൃത്ത് വി.ആർ.സുധീഷ്, അനിത സത്യൻ, ആതിര, പ്രസ്ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ തുടങ്ങിയവർ സംബന്ധിച്ചു.ചിത്രത്തിൽ  ദീപക്, രൺജി പണിക്കർ,  സിദ്ദീഖ്, നിർമൽ പാലാഴി തുടങ്ങിയവരോടൊപ്പം നൂറോളം ഫുട്ബാൾ താരങ്ങളും അഭിനയിക്കുന്നുണ്ട്.
 
Tags:    
News Summary - jayasurya as VP sathyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.