ലണ്ടൻ: ലിവർപൂളിെൻറ മധ്യനിരയിലെ വിശ്വസ്തൻ കൗടീന്യോയെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ന്യൂകാമ്പിലെത്തിക്കാനുള്ള ബാഴ്സലോണയുടെ സ്വപ്നങ്ങൾ പൂവണിയുമോ? നേരത്തെ, സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സയുടെ വാഗ്ദാനങ്ങെളല്ലാം തള്ളിക്കളഞ്ഞ ലിവർപൂൾ, അവസാനം താരത്തെ കൈമാറേണ്ടിവന്നേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന. കൗടീന്യോക്കായി 160 ദശലക്ഷം യൂറോവരെ വാഗ്ദാനംചെയ്ത് ബാഴ്സലോണ രംഗത്തെത്തിയെങ്കിലും പണത്തിനു പുറമെ മറ്റൊരു ആവശ്യംകൂടെ കറ്റാലന്മാർക്കു മുന്നിൽ ഇംഗ്ലീഷ് ക്ലബ് െവച്ചേക്കും. തങ്ങളുടെ സൂപ്പർ സ്ട്രൈക്കറായിരുന്ന ലൂയിസ് സുവാരസിനെ തിരിച്ച് ക്ലബിലെത്തിക്കുക. കൗടീന്യോക്കായി ബാഴ്സയുടെ ചർച്ച പുരോഗമിക്കുേമ്പാൾ, ഇക്കാര്യം ലിവർപൂൾ ഉന്നയിച്ചതായി സ്പാനിഷ് സ്പോർട്സ് മാഗസിൻ ഡോൺ ബാലൺ റിപ്പോർട്ട് ചെയ്യുന്നു. സുവാരസിനെ കൊടുക്കേണ്ടിവന്നാൽ അത്ലറ്റികോ മഡ്രിഡ് താരം അേൻറായിൻ ഗ്രീസ്മാനെ ക്ലബിലെത്തിക്കാനും കറ്റാലന്മാർ കരുക്കൾ നീക്കുന്നുണ്ട്.
ബാഴ്സക്കു പുറമെ യൂറോപ്പിലെ വമ്പൻ ക്ലബുകളും താരങ്ങളെ വലവീശിപ്പിടിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിക്കഴിഞ്ഞു. സ്ട്രൈക്കർ ഇബ്രാഹിമോവിച്ചിന് പരിക്കേറ്റതോടെ മാഞ്ചസ്റ്റർ യുനൈറ്റഡും സ്കോറിങ്ങിൽ പിന്നാക്കം പോകുന്ന റയൽ മഡ്രിഡും ഇൗ ട്രാൻസ്ഫർ വിൻഡോയിൽ പണമെറിയുമെന്നാണ് സൂചന. ടോട്ടൻഹാമിെൻറ ഹാരികെയ്നിനെയാണ് റയൽ മഡ്രിഡ് നോട്ടമിട്ടിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് സ്കോററായ കെയ്നിനെ കൊടുക്കാൻ ടോട്ടൻഹാം തയാറാവുമോയെന്ന് കാത്തിരുന്നു കാണാം. കെയ്നിനെ നൽകാൻ തയാറായാൽ മുമ്പ് ടോട്ടൻഹാമിെൻറ താരമായിരുന്ന ഗരത്ബെയ്ലിനെ തിരിച്ചെത്തിക്കുമെന്നും സൂചനയുണ്ട്.
ലിവർപൂൾ സതാംപ്ടണിൽനിന്ന് ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ഡികിനെ ആൻഫീൽഡിലെത്തിച്ച് ലിവർപൂൾ താരവേട്ടക്ക് തുടക്കമിട്ടിരുന്നു. ക്ലബ് വിടാൻ സാധ്യതയുള്ളവർ: ഡാനി ഇങ്സ്, ഡാനിയൽ സ്റ്ററിഡ്ജ്, ഹാരി വിൽസൺ, മാർകോ ഗുറുവിച്ച്.
ആഴ്സനൽ സ്റ്റാർ സ്ട്രൈക്കർ അലക്സിസ് സാഞ്ചസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡും പി.എസ്.ജിയും ശ്രമം തുടങ്ങിയതോടെ ആ വിടവ് നികത്താൻ ഗണ്ണേഴ്സ് താരങ്ങളെ തിരയുന്നു. സാധ്യതാ പട്ടികയിലുള്ളവർ: തോമസ് ലീമർ(മോണകോ), നബീൽ ഫഖീർ (ലിയോൺ), റിയാൻ സെസീഗ്നോൺ (ഫുൾഹാം), സ്റ്റീവൻ എൻ സോൺസി (സെവിയ്യ). ക്ലബ് വിടാൻ സാധ്യതയുള്ളവർ: അലക്സിസ് സാഞ്ചസ്, കാലം ചാേമ്പർസ്, തിയോ വാൽകോട്ട്, മാത്യൂ ഡിബ്യൂച്ചി, കൂബ അക്പോൺ.
മാഞ്ചസ്റ്റർ സിറ്റി സാധ്യതാ പട്ടികയിലുള്ളവർ: ജോണി ഇവാൻസ് (വെസ്റ്റ് ബ്രോംവിച്), അലക്സിസ് സാഞ്ചസ് (ആഴ്സനൽ). ക്ലബ് വിടാൻ സാധ്യയുള്ളവർ: എലിയകിം മൻഗാള.
മാഞ്ചസ്റ്റർ യുനൈറ്റഡ് സാധ്യത പട്ടികയിലുള്ളവർ: മെസ്യൂത് ഒാസിൽ (ആഴ്സനൽ), റിയാൻ സെസിഗ്നോൺ (ഫുൾഹാം).
റയൽ മഡ്രിഡ് സീസണിൽ ഫിനിഷിങ്ങിലുള്ള പോരായ്മ പരിഹരിക്കാൻ റയൽ വൻ നീക്കങ്ങൾക്കാണ് ഒരുങ്ങുന്നത്. സാധ്യതാ പട്ടികയിലുള്ളവർ: എഡൻ ഹസാഡ് (ചെൽസി), ഹാരി കെയ്ൻ(ടോട്ടൻഹാം), തിബോ കർട്ടുവ (ചെൽസി).
ചെൽസി എവർട്ടൻ അറ്റാക്കിങ് മിഡ്ഫീൽഡർ റോസ് ബാർക്ക്ലിയെ ചെൽസി സമ്മർ ട്രാൻസ്ഫറിൽതന്നെ നോട്ടമിട്ടിരുന്നെങ്കിലും കഴിഞ്ഞില്ല. ഇത്തവണ താരത്തെ ടീമിലെത്തിച്ചേക്കും.
സാധ്യതാ ലിസ്റ്റിലുള്ളവർ: റോസ് ബാർക്ക്ലി (എവർട്ടൻ), തോമസ് ലീമാർ (മോണകോ), അലക്സ് സാഡ്രോ(യുവൻറസ്), ഫിൽമാക്സ് (ഒാസ്ബർഗ്).
ക്ലബ് വിടാൻ സാധ്യതയുള്ളവർ: ചാർലി മുസോണ്ട, ഡേവിഡ് ലൂയിസ്, മിച്ചി ബാറ്റ്ഷുഹായ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.