കഴിഞ്ഞ സീസണിൽ െഎ.എസ്.എൽ കന്നിയങ്കത്തിനിറങ്ങിയ ക്ലബാണ് ജാംഷഡ്പുർ എഫ്.സി. അതുകൊണ്ടുതന്നെ ടീമിനെ പൂർണമായി വിലയിരുത്താൻ സമയമായിട്ടില്ല. പ്രഥമ സീസണിൽതന്നെ കേരള ബ്ലാസ്റ്റേഴ്സിെൻറ കോച്ച് സ്റ്റീവ് കോപ്പലിനെ റാഞ്ചി മികച്ച പ്രകടനവുമായി, തങ്ങേളക്കാൾ പ്രായമേറിയവരെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തിയതുതന്നെ നേട്ടമാണ്. പുതിയ സീസണിൽ കോച്ച് സ്റ്റീവ് കോപ്പൽ ക്ലബ് വിട്ടതോടെ, സ്പാനിഷ് കോച്ച് സീസർ ഫെർണാണ്ടോയുടെ കീഴിലാണ് അങ്കത്തിനൊരുങ്ങുന്നത്.
സീസണിനു മുേമ്പ ജാംഷഡ്പുർ ഞെട്ടിച്ചത് ആസ്ട്രേലിയൻ ഇതിഹാസതാരം ടിം കാഹിലിനെ െഎ.എസ്.എല്ലിലേക്കെത്തിച്ചാണ്. മുൻ എവർട്ടൻ താരമായ കാഹിൽ, ആസ്ട്രേലിയയുടെ എക്കാലത്തെയും ടോപ്സ്കോററാണ്. രാജ്യത്തിനായി നാലു ലോകകപ്പ് കളിച്ച അനുഭവസമ്പത്ത് ടീമിന് മുതൽക്കൂട്ടാവുമെന്നാണ് ജാംഷഡ്പുർ കരുതുന്നത്.
ഒരുക്കം
പ്രതിരോധമാണ് ടീമിെൻറ പ്രധാന ആയുധം. കഴിഞ്ഞ സീസണിൽ വമ്പന്മാർ പലരും ഇവർക്കെതിരെ ഗോളടിക്കാൻ നന്നായി വിയർത്തു. എന്നാൽ, മലയാളിതാരം അനസ് എടത്തൊടിക, കാമറൂൺകാരൻ ആന്ദ്രെ ബിക്കി എന്നിവർ ക്ലബ് വിട്ടത് തിരിച്ചടിയാകും. ഇത് മറികടക്കാൻ മികവുറ്റ പ്രതിരോധ താരങ്ങളെ ജാംഷഡ്പുർ ക്ലബിലെത്തിച്ചിട്ടുണ്ട്. സ്പെയിനിലായിരുന്നു പ്രീസീസൺ ഒരുക്കം. അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ജയിച്ചു. സ്പാനിഷ് കരുത്തർ അത്ലറ്റികോ മഡ്രിഡ് ‘ബി’ ടീമിനെതിരെ ഒരു ഗോളിന് ജയിച്ചതാണ് ഇതിൽ എടുത്തുപറയേണ്ടത്.
ടീം:
ഗോൾകീപ്പർമാർ: സുബ്രത പാൽ, റഫീഖ് അലി സർദാർ, സുഭാശിഷ് റോയ്.
ഡിഫൻഡർ: സഞ്ജയ് ബാൽമുചു, രാജു ഗെയ്ക്വാദ്, ടിരി, പാട്രിക് ചൗധരി, റോബിൻ ഗുരുങ്, ധനചന്ദ്ര സിങ്, യുമ്നം രാജു, കരൺ ആമിൻ.
മിഡ്ഫീൽഡർ: മാരിയോ അർക്വീസ്, പബ്ലോ മൊർഗാഡോ, വിശാൽ ദാസ്, ജെറി, മീമോ, മുബഷിർ റഹ്മാൻ, കാർലോസ് കാൽവോ, ബികാഷ് ജെയ്റു.
സ്ട്രൈക്കർ: ടിം കാഹിൽ, ഗൗരവ് മുഖി, സെർജിയോ ചിതോൻച, സുമീത് പാസി, ഫാറൂഖ് ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.