ജഗദീഷിന്​ 103ാം സ്​ഥാനം; ശീതകാല ഒളിമ്പിക്​സിലെ ഇന്ത്യൻ പോരാട്ടങ്ങൾക്ക്​ അവസാനം

​േ​പ്യാങ്​യാങ്​: ശീതകാല ഒളിമ്പിക്​സിലെ ഇന്ത്യൻ പോരാട്ടങ്ങൾക്ക്​ അവസാനം. 15 കിലോമീറ്റർ ഫ്രീ ക്രോസ്​ കൺട്രിയിൽ ഇന്ത്യൻ സ്​കീയർ ജഗദീ​ഷ്​ സിങ്ങിന്​​ 103ാം സ്​ഥാനം. 119 ​പേർ മാറ്റുരച്ച മത്സരത്തിൽ 43.03 മിനിറ്റുകൊണ്ടാണ്​ ജഗദീഷ്​ ഫിനിഷ്​ ചെയ്​തത്​.

നേരത്തെ, ലൂജിൽ മറ്റൊരു ഇന്ത്യൻ താരമായിരുന്ന ശിവ കേശവൻ 34ാമനായി പുറത്തായിരുന്നു. ഇരുവരുമായിരുന്നു ശീതകാല ഒളിമ്പിക്​സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്​തത്​. ഒമ്പത്​ സ്വർണവുമായി മെഡൽപട്ടികയിൽ ജർമനിയാണ്​ ഒന്നാമത്​. ആറുവീതം സ്വർണവുമായി നോർവെയും നെതർലൻഡ്​സും രണ്ടും മൂന്നും സ്​ഥാനത്തുണ്ട്​. 

Tags:    
News Summary - Jagdish Finishes 103rd as India's Winter Olympics Campaign Ends -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.