Posted On
date_range Updated On
date_range സീരി ‘എ’ ആഗസ്റ്റ് രണ്ട് വരെ നീളും
മിലാൻ: കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ 2019-20 സീരി ‘എ’ സീസൺ അവസാനിക്കുന്നത് ജൂൺ 30ൽ നിന്നും ആഗസ്റ്റ് രണ്ടിലേക്ക് നീട്ടാൻ തീരുമാനിച്ചതായി ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ഗബ്രിയേൽ ഗ്രാവിന പറഞ്ഞു.
സീസൺ പൂർത്തിയാക്കാൻ വ്യാഴാഴ്ച ലീഗിലെ 20 ടീമുകൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇറ്റാലിയൻ സർക്കാറാണ് എടുക്കേണ്ടത്. മെയ് നാല് മുതൽ ടീമുകൾക്ക് പരിശീലനം പുനരാരംഭിക്കാനാകുമെന്നാണ് ഫെഡറേഷൻെറ പ്രതീക്ഷ.
യൂറോപ്പിൽ കോവിഡ് കനത്ത നാശം വിതച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിൽ മാർച്ച് ഒമ്പതിന് ശേഷം കളികളൊന്നും നടക്കുന്നില്ല. മഹാമാരി മൂലം രാജ്യത്ത് ഇതിനോടകം 25000ത്തിലധികം ആളുകൾക്കാണ് ജീവഹാനി സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.