ദയനീയം ബ്ലാസ്​റ്റേഴ്​സ്​; മുംബൈയോട്​ 6-1ന്​ തോറ്റു

മുംബൈ: മുംബൈ എഫ്.സിയുടെ തേരോട്ടത്തില്‍ തകര്‍ന്നുതരിപ്പണമായി ബ്ലാസ്​റ്റേഴ്സ്. രണ്ടാം പകുതിയില്‍ പത്തു പേരുമ ായി ഇറങ്ങിയ ബ്ലാസ്​റ്റേഴ്സ് ഒന്നി​െനതിരെ ആറു ഗോളുകള്‍ക്കാണ് മൂക്കുകുത്തിയത്. സെനഗാൾ താരം മുദൗ സൗ​േഗാ നാലു​ ഗോളടിച്ചപ്പോൾ, റാഫേല്‍ ബാസ്​റ്റോസ്, മാതിയാസ് മിറെബാജെ എന്നിവര്‍ ഓരോ ഗോളും നേടി. സിമന്‍ലന്‍ ഡുംഗലി​​െൻറ വകയായിരുന്നു (27ാം മിനിറ്റ്​) ബ്ലാസ്​റ്റേഴ്സി​​െൻറ ആശ്വാസ ഗോള്‍.

12ാം മിനിറ്റിലാണ് ഗോള്‍പിറവിക്ക് തുടക്കം. ഇടതറ്റത്തുനിന്ന് പൗളോ മച്ചാദോ നല്‍കിയ ക്രോസില്‍ കാലുവെച്ച് മുദൗ സൗഗു പന്ത് വലയിലാക്കി. തൊട്ടുപിറകെ 15ാം മിനിറ്റില്‍ ധീരജി​​െൻറ പിഴവിനെയും, 30ാം മിനിറ്റില്‍ സുഭാഷിഷ്​ ബോസ് നല്‍കിയ പന്തില്‍ തലവെച്ചും മുദൗ സൗഗു ഹാട്രിക്​ നേടി (3-1). ഇഞ്ചുറി സമയത്തി​​െൻറ ആദ്യ മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട സക്കീര്‍ മുണ്ടംപാറ പുറത്തായതോടെ ബ്ലാസ്​റ്റേഴ്​സ് തകര്‍ന്നു. പിന്നെ ഗോൾമഴയായി. ബസ്​റ്റോസ് (70), മാതിയാസ്​ (89) എന്നിവർക്കു പിറകെ ഇഞ്ചുറി ടൈമിൽ മുദൗ വീണ്ടും ലക്ഷ്യംകണ്ടു. ആറു​ ഗോളിന്​ ബ്ലാസ്​റ്റേഴ്​സ്​ തരിപ്പണം. 24 പോയൻറുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. ബ്ലാസ്​റ്റേഴ്​സ്​ (9) എട്ടാമതും.

Tags:    
News Summary - isl kerala blasters lose-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.