പന്ത്രണ്ടാമൻ കൈവിട്ട കളിയിലും ബ്ലാസ്​റ്റേഴ്​സിന്​ സമനില തന്നെ

കൊച്ചി: ​െഎ.എസ്​.എൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെ മുന്നോട്ട്​ പോകുന്ന കേരളാ ബ്ലാസ്​റ്റേഴ്​സ്​ എഫ്​.സിക്ക് ജംഷഡ്​പൂർ എഫ്​.സിക്കെതിരായ മത്സരത്തിലും വിരസ സമനില. ടീമിലെ പന്ത്രണ്ടാമനെന്ന്​ അഭിമാനത്തോടെ പറയാറുള്ള ആരാധക വൃന്ദവും കൈവിട്ട മത്സരത്തിൽ 1-1നാണ്​ ബ്ലാസ്​റ്റേഴ്​സ്​ സമനില വഴങ്ങിയത്​. സീസണിലെ കെ.ബി.എഫ്​.സിയുടെ ആറാം സമനിലയാണിത്​.

പെ​നാ​ൽ​റ്റി കി​ക്കി​ലൂ​ടെ കാ​ർ​ലോ​സ് കാ​ൽ​വോ​യാ​ണ് (65) ജാം​ഷ​ഡ്പു​രി​ന്​ ആ​ദ്യം ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 77ാം മി​നി​റ്റി​ൽ ​െഡം​ഗ​ലാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്. ഇ​തോ​ടെ ഒ​മ്പ​തു പോ​യ​േ​ൻ​റാ​ടെ ഏ​ഴാം സ്ഥാ​ന​ത്തു​ത​ന്നെ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ്. 11 ക​ളി​യി​ൽ 16 പോ​യ​ൻ​റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ജാം​ഷ​ഡ്പു​ർ. വെ​ള്ളി​യാ​ഴ്ച പു​ണെ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ കൊ​ച്ചി​യി​ൽ ത​ന്നെ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ അ​ടു​ത്ത മ​ത്സ​രം.

​മോശം പ്രകടനത്തെ തുടർന്ന്​ ആരാധക ബഹിഷ്​കരണത്തിൽ കൊച്ചി കലൂർ സ്​റ്റേഡിയത്തിലെ ഗാലറിയിൽ ആരവമൊഴിഞ്ഞിരുന്നു. വൈകിട്ടോടെ മത്സരത്തിനു മുമ്പേ മഴ പെയ്യുക കൂടി ചെയ്​തതോടെ ആളുകളുടെ വരവും നിലച്ചു.

ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള​ ബ്ലാസ്​റ്റേഴ്​സി​​​​​െൻറ കളി കാണാൻ സ്റ്റേഡിയത്തിൽ ആറിലൊന്ന്​ കാണികൾ പോലും എത്തിയില്ല. സീറ്റുകൾ ഭൂരിഭാഗവും ഒഴിഞ്ഞു കിടന്നു. പതിവു പോസ്റ്ററുകളോ ബാനറുകളോ ഉയർന്നില്ല. ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ കൂട്ടായ്മയായ ‘മഞ്ഞപ്പട’യുടെ ഭാഗത്തും ആളനക്കമില്ലായിരുന്നു.

ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെ മാത്രമാണ്​ ബ്ലാസ്​റ്റേഴ്​സിന്​ വിജയിക്കാനായത്​. തുടർന്നുള്ള മത്സരങ്ങളിൽ ടീമിനും ആരാധകർക്കും ഒരുപോലെ നിരാശയായിരുന്നു ഫലം. ഒമ്പതു മത്സരങ്ങളിൽ എട്ടു പോയിൻറ്​ മാത്രമാണ്​ ബ്ലാസ്​റ്റേഴ്​സി​​​​​െൻറ നേട്ടം.

Tags:    
News Summary - ISL blasters v/s jamshedpur FC -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT