കോടികളെറിഞ്ഞ്​​ ക്ലബുകൾ; പക്ഷെ യുവതാരത്തിന്​ ബ്ലാസ്​റ്റേഴ്​സ്​ മതി

ഇന്ത്യൻ സൂപ്പർ ലീഗി​​െൻറ നാലാം സീസണിലേറ്റ പരാജയം മറക്കാൻ ശ്രമിക്കുന്ന മഞ്ഞപ്പടക്ക്​ ഒരു താരത്തെ ഒരിക്കലും മറക്കാനാവില്ല. ലാൽ റുവാത്താരയെന്ന മിസോറാംകാരൻ. ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം കൊണ്ട്​ ആരാധകരുടെ ഹൃദയം കീഴടക്കിയ റുവാത്താര ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​ മറ്റൊരു കാരണത്താലാണ്​. 

ബ്ലാസ്റ്റേഴ്​സി​​െൻറ പ്രതിരോധനിരയിൽ റുവാത്താരയുടെ പ്രകടനം കണ്ട്​ കണ്ണ്​ തള്ളിയ മറ്റ്​ ക്ലബുകൾ കോടികളാണ്​ താരത്തെ സ്വന്തമാക്കാനായി എറിയുന്നത്​. മുംബൈ സിറ്റി എഫ്​.സിയും ജംഷഡ്​പൂർ എഫ്​.സിയും അടങ്ങുന്ന ക്ലബുകൾ റുവാത്താരക്കായി രംഗത്തുണ്ട്​. മൂന്ന്​ വർഷത്തേക്ക്​ മൂന്ന്​ കോടി നൽകാമെന്ന്​ പറഞ്ഞ ക്ലബും ഇതിൽ ഉൾപ്പെടും. 

എന്നാൽ ത​​െൻറ പ്രിയ ടീമായ ബ്ലാസ്​റ്റേഴ്​സിൽ തുടരാനാണ്​ റുവാത്താരയുടെ തീരുമാനം. മൂന്ന്​ വർഷത്തേക്ക്​ താരത്തിന്​ 2.5 കോടിയാണ്​ ബ്ലാസ്​റ്റേഴ്​സ്​ നൽകുക. എന്തുകൊണ്ടാണ്​ ഒാഫറുകൾ നിരസി​ച്ചതെന്ന ചോദ്യത്തിന്​ റുവാത്താര നൽകിയ മറുപടി ആരാധകരെ ആവേശത്തിലാക്കുന്നതും.

‘ഫുട്​ബോളിനെ പ്രണയിക്കുന്ന മലയാളി ആരാധകരാണ്​ തന്നെ ബ്ലാസ്​റ്റേഴ്​സിൽ തുടരാൻ പ്രേരിപ്പിക്കുന്നതെന്നായിരുന്നു’ റുവാത്താരയുടെ മറുപടി. ‘മിസോറാമി​ലേത്​ പോലെ ഫുട്​ബോളിനോട്​ ആഭിമുഖ്യമുള്ള സംസ്ഥാനമാണ്​ കേരളം. ഇൗയൊരു കാര്യത്തിൽ രണ്ട്​ സംസ്ഥാനങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമില്ല’. ത​​െൻറ തീരുമാനത്തിൽ വീട്ടുകാരും സന്തുഷ്​ടരാണെന്നും റുവാത്താര പറഞ്ഞു.

‘എല്ലാ ഹോം മാച്ചിലും 40,000 ത്തോളം കാണികൾ നമുക്കുണ്ടാവുന്നത്​ അത്​ഭുതകരമാണ്’​. ​‘െഎസ്​വാൾ എഫ്​.സിക്കും മികച്ച ആരാധക പിന്തുണയുണ്ട്​.​ പക്ഷെ നമ്മുടെ രാജീവ്​ ഗാന്ധി മൈതാനിയിൽ 10,000ൽ കൂടുതൽ കാണികൾ ഉണ്ടാവാറില്ലെന്നും റുവാത്താര കൂട്ടിച്ചേർത്തു.

നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 17 മത്സരങ്ങൾ കളിച്ച റുവാത്താര 85 ടാക്കിളുകളും 22 ബ്ലോക്കുകളും 14 ഇടപെടലുകളും 59 ക്ലിയറന്‍സുകളും നടത്തിയിരുന്നു. സീസണിലെ മൊത്തം ടാക്കിളുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ലാൽ റുവാത്താര. താരത്തി​​െൻറ മികച്ച പ്രകടനത്തെ തുടർന്ന്​ ക്ലബിൽ നിലനിർത്താൻ മാനേജ്​മ​െൻറ്​ തീരുമാനിക്കുകയായിരുന്നു. നാലാം സീസണിലെ എമർജിങ്​ താരമായി തെരഞ്ഞെടുത്തത്​ ലാൽറുവാത്താരയെ ആയിരുന്നു.

Tags:    
News Summary - Lalruatthara rejected offers from Jamshedpur FC, Mumbai City FC-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT