ഫേട്ടാർഡ: ഗോളിനായുള്ള കാത്തിരിപ്പ് കഴിഞ്ഞ മൂന്നിന് മുംബൈക്കെതിരെ മാർക് സിഫ്നിയോസിെൻറ ബൂട്ടിലൂടെ അവസാനിച്ചു. ഇനി ആഘോഷമാക്കാൻ ഒരു ജയം വേണം. സീസണിലെ നാലാം കളിയിലെങ്കിലും ആ സ്വപ്നം പൂവണിയുമോ. മഞ്ഞപ്പടയുടെ ആരാധകരുടെ കണ്ണും മനസ്സും ഇന്ന് ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്. കന്നി ജയം തങ്ങളുടെ ആദ്യ എവേ മാച്ചിൽ പിറക്കെട്ടയെന്ന പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ എഫ്.സി ഗോവക്കെതിരെ ബൂട്ടണിയുന്നത്. കൊച്ചിയിൽ മഞ്ഞക്കടൽ തീർത്ത് ഇരമ്പിയാർത്ത സ്വന്തം ആരാധകർക്ക് മുന്നിൽ മൂന്ന് കളിയും സമനിലയിൽ പിരിഞ്ഞപ്പോൾ, എതിരാളിയുടെ മണ്ണിൽ ആദ്യ ജയമെന്നത് അതിമോഹമാണെങ്കിലും ബ്ലാസ്റ്റേഴ്സിന് ജയിച്ചേ പറ്റൂ.
ബലാബലം കഴിഞ്ഞകാല റെക്കോഡിൽ ഒപ്പത്തിനൊപ്പമാണ് ഇരുവരും. ആറ് തവണ ഏറ്റുമുട്ടിയപ്പോൾ ഒാരോ പക്ഷത്തും മൂന്നു വീതം ജയം. എന്നാൽ, ഗോവയിൽ ബ്ലാസ്റ്റേഴ്സ് ഒരു കളിപോലും ജയിച്ചിട്ടില്ല. കൊച്ചിയിൽ ഗോവയും ജയിച്ചിട്ടില്ല. പക്ഷേ, ഇക്കുറി പഴയപടിയല്ല കാര്യങ്ങൾ. പഴയ കുപ്പിയിൽ പുതിയ വീഞ്ഞ്.
ഗോളടിച്ചു, ഇനി ജയിക്കെട്ട ആദ്യ രണ്ടിലും ഗോളില്ലാതെ സമനില, ശേഷം ഒരു ഗോളടിച്ചും വഴങ്ങിയും സമനില. നാലാം അങ്കത്തിൽ ജയിക്കാനുള്ള മിടുക്കുമായാണ് മഞ്ഞപ്പട ഗോവയിലെത്തുന്നത്. ഒാരോ മത്സരം കഴിയുേമ്പാഴും മെച്ചപ്പെടുന്ന കളിമികവു തന്നെ കേരളത്തിെൻറ പ്രതീക്ഷ. ദിമിതർ ബെർബറ്റോവിനെ മധ്യനിരയിൽ വിന്യസിച്ച്, മാർക് സിഫ്നിയോസ് തന്നെയാവും മുന്നേറ്റത്തിൽ. കഴിഞ്ഞ കളിയിൽ വിജയം കണ്ട തന്ത്രം ആവർത്തിക്കുേമ്പാൾ നിറംമങ്ങിയ ഇയാൻ ഹ്യൂം ബെഞ്ചിൽ ഇരിക്കും. ചുവപ്പുകാർഡ് കണ്ട് മടങ്ങിയ സി.കെ വിനീതിനു പകരം മിലൻസിങ്ങോ സിയാം ഹൻഗാലോ ഇറങ്ങിയേക്കും. മുംബൈക്കെതിരെ പരിക്കേറ്റ് പുറത്തായ റിനോ ആേൻറാ ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിലിറങ്ങും. മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ഡിഫൻഡർ വെസ്ബ്രോണും ഇന്ന് െഎ.എസ്.എൽ അരങ്ങേറ്റം കുറിച്ചേക്കും. മുംബൈക്കെതിരെ കണ്ട വീഴ്ചകൾ കൂടി മായ്ച്ചാൽ ബ്ലാസ്റ്റേഴ്സ് ഗോവക്കെതിരെ ഒരുപടികൂടി മുന്നേറുമെന്നുറപ്പ്. ഗോവയുടെ കരുത്ത് അറിഞ്ഞാണ് ഒരുക്കമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മ്യൂലൻസ്റ്റീൻ വ്യക്തമാക്കുന്നു. ‘അവരുടെ കേളീശൈലി അത്യുജ്ജ്വലമാണ്. മറ്റെല്ലാ ടീമുകളെയും തരിപ്പണമാക്കുന്ന ആക്രമണത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതിനെ നേരിടാനുള്ള തയാറെടുപ്പ് എല്ലാം നടത്തിക്കഴിഞ്ഞു’ -കോച്ച് പറയുന്നു.
ഡബ്ൾ സ്ട്രോങ് ഗോവ ടൂർണമെൻറിലെ സൂപ്പർ ടീം എന്ന വിശേഷണമുള്ള ബംഗളൂരു എഫ്.സിയെ തരിപ്പണമാക്കിയ ഗോവൻ പ്രകടനം മാത്രം മതി അവരുെട മികവിന് അടിവരയിടാൻ. തോൽക്കാതെ കുതിച്ച ബംഗളൂരു വലയിൽ അന്ന് അടിച്ചുകയറ്റിയത് നാല് ഗോളുകൾ. നിലവിൽ പോയൻറ് പട്ടികയിൽ രണ്ട് ജയവും ഒരു തോൽവിയുമായി നാലാം സ്ഥാനത്താണ്. ആദ്യ ഹാട്രിക്കിനുടമയായ സ്പാനിഷ് താരം ഫെറാൻ കൊറോമിനാസാണ് തുരുപ്പു ശീട്ട്. അതിവേഗത്തിലുള്ള ആക്രമണവും ഉന്നംപിഴക്കാത്ത ഫിനിഷിങ്ങുമാണ് സ്പാനിഷ് താരനിരയുള്ള ടീമിെൻറ മിടുക്ക്. സ്പാനിഷ് പരിശീലകന് സെര്ജിയോ ലൊബേറക്ക് ബ്ലാസ്റ്റേഴ്സിനെ കുറിച്ചു വ്യക്തമായ ധാരണയുണ്ട്. ‘മികച്ച മുന്നേറ്റ നിരയും സംഘടിതമായ ആക്രമണവുമാണ് ബ്ലാസ്റ്റേഴ്സ് മുഖമുദ്ര. ഇത് മനസ്സിൽ കണ്ടാവും ഇന്നത്തെ ഗെയിംപ്ലാൻ’ -ലൊബേറ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.