Posted On
date_range Updated On
date_range നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ തോൽപിച്ചു; ബംഗളൂരു ഒന്നാമത്
ഗുവാഹതി: നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ തോൽപിച്ച് ബംഗളൂരു എഫ്.സി ആദ്യ എവേ ജയം സ്വന്തമാക്കി. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ അവരുടെ തട്ടകത്തിൽ 1^0നാണ് ‘ബ്ലൂ ആർമി’ തോൽപിച്ചത്. നേരത്തെ, ആദ്യ എവേ മത്സരത്തിൽ എഫ്.സി ഗോവയോട് 4-3ന് ബംഗളൂരു തോറ്റിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഗോളി ഗുർപ്രീത് സിങ് ചുവപ്പ് കാർഡ് കണ്ട് സസ്പെൻഷനിലായതിനാൽ ലാൽതുമാവിയ റാത്തെയായിരുന്നു ബംഗളൂരുവിെൻറ വല കാത്തത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 47ാം മിനിറ്റിലാണ് നോർത്ത് ഇൗസ്റ്റിെൻറ വലകുലുങ്ങുന്നത്. ഉഡന്ത സിങ്ങിെൻറ പാസിൽ വെനിസ്വേല താരം കുമാം മിക്കു നേടിയ ഗോൾ ബംഗളൂരുവിെൻറ രക്ഷക്കെത്തുകയായിരുന്നു. നാലുകളിയിൽ ഇതോടെ ബംഗളൂരുവിന് ഒമ്പത് പോയൻറായി. ഒരു ജയം മാത്രമുള്ള നോർത്ത് ഇൗസ്റ്റ് ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.