കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ 31ന് കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്.സി മത്സരം മാറ്റിവെക്കണമെന്ന് കൊച്ചി സിറ്റി പൊലീസ്. പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷക്കായി സംസ്ഥാനത്താകെ കൂടുതൽ പൊലീസുകാരെ വിന്യസിക്കേണ്ടിവരും. ഇക്കാരണത്താൽ മത്സരം മാറ്റിവെക്കണമെന്ന് കാട്ടിയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിന് പൊലീസ് കത്ത് നൽകിയിരിക്കുന്നത്. വൈകീട്ട് 5.30നാണ് ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.