ഐ.എസ്.എൽ: ടിക്കറ്റ് മറിച്ചുവിൽപന അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊച്ചി: ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റുകൾ സംഘാടകരുടെ ഒത്താശയോടെ മറിച്ചുവിറ്റെന്ന ആരോപണം അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സംഘാടകരും എറണാകുളം കലക്ടറും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കേസ് ഡിസംബർ ആറിന് പരിഗണിക്കും. 

വെള്ളിയാഴ്ചത്തെ കേരള ബ്ലാസ്​റ്റേഴ്സ്^കൊൽക്കത്ത മത്സരത്തി​​​െൻറ മുഴുവൻ ടിക്കറ്റും ഓൺലൈൻ വഴി വിറ്റതായാണ് സംഘാടകർ അറിയിച്ചത്. ഓപൺ കൗണ്ടറിലൂടെ ടിക്കറ്റ് വിൽക്കുമെന്നറിഞ്ഞ് സംസ്ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് സ്​റ്റേഡിയത്തിലെത്തിയ ഫുട്ബാൾ പ്രേമികൾ നിരാശരായി മടങ്ങിയിരുന്നു.

അതേസമയം, ചില ഏജൻറുമാർ അഞ്ചിരട്ടി വിലക്ക് ടിക്കറ്റ് വിൽക്കുകയും ചെയ്തിരുന്നു. ഐ.എസ്.എല്ലി​​​െൻറ കച്ചവടസാധ്യത മുന്നിൽക്കണ്ടാണ് ടിക്കറ്റ് മറിച്ചുവിറ്റതെന്ന് പരാതിയിൽ പറയുന്നു. തുടർന്നുള്ള മത്സരങ്ങളുടെ ടിക്കറ്റ്​ ഒാപൺ കൗണ്ടർ വഴി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.


 

Tags:    
News Summary - Human Rights Commission Order to investigate ISL Ticket Black Sale -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.