കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലെ സൂപ്പർ താരം ദിമിദർ ബെർബറ്റോവിന് കൊച്ചിയിൽ ആവേശോജ്ജ്വല സ്വീകരണം. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബെർബറ്റോവിനെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
മഞ്ഞപ്പടയുടെ നൂറുകണക്കിന് ആരാധകരാണ് പുലർച്ചെ വിമാനത്താവളത്തിലെത്തിയത്. മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേഴ്സ് കൊടികളേന്തിയ ആരാധകരുടെ ബെർബ വിളികളിൽ അമ്പരന്ന താരം സെൽഫിയെടുത്തും വിഡിയോ ചിത്രീകരിച്ചും അവർക്കൊപ്പം സന്തോഷം പങ്കിട്ടു. സ്വീകരണത്തിന് നന്ദിയറിയിച്ച് മഞ്ഞ മാലയണിഞ്ഞ് നിൽക്കുന്ന ചിത്രം ബെർബറ്റോവ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വിശ്രമിച്ച താരം ബുധനാഴ്ച ടീമംഗങ്ങൾക്കൊപ്പം പരിശീലനത്തിൽ പങ്കുചേരും. പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലാണ് ടീമിെൻറ പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.