ബംഗളൂരു: െഎ.എസ്.എൽ നാലാം സീസണിലെ പ്രാഥമിക റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സിയെ നേരിടുന്നു. ആദ്യ പകുതിയിൽ ഇരുടീമിനും ഗോൾനേടാനായിട്ടില്ല. കളത്തിനകത്തെ മത്സരത്തേക്കാളും ഇരു ടീമുകളുടെയും ആരാധകർ തമ്മിലെ പോരാട്ടത്തിന് പുതിയ മാനങ്ങൾ കൈവന്ന ഇൗ മത്സരം ബ്ലാസ്റ്റേഴ്സിന് ജയിച്ചേ തീരൂ. 17 കളികളിൽനിന്ന് 37 പോയൻറുമായി പട്ടികയിൽ ഒന്നാമതുള്ള ബംഗളൂരു എഫ്.സിയെ തോൽപിക്കാൻ ബ്ലാസ്റ്റേഴ്സിന് ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും പുറത്തെടുക്കേണ്ടിവരും.
നോട്ടം സൂപ്പർ കപ്പിലേക്ക്
സീസണിെൻറ തുടക്കത്തിൽ തുടർച്ചയായ സമനിലക്കുരുക്കും ജയിക്കേണ്ട മത്സരങ്ങളിൽപോലും തോൽവിയും വഴങ്ങിയതിന് ബ്ലാസ്റ്റേഴ്സിന് കനത്ത വിലയാണ് നൽകേണ്ടിവന്നത്. ശക്തമായിരുന്ന ടീം പാളയത്തിലെ പടമൂലം സെമിൈഫനലിെൻറ പടിവാതിലിൽ ഇടറിവീണു. ബുധനാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്തയെ ഗോവ കീഴടക്കിയതോടെ ബ്ലാസ്റ്റേഴ്സിെൻറ സെമി സാധ്യതകൾ പൂർണമായും അസ്തമിച്ചു. വ്യാഴാഴ്ച ബംഗളൂരുവിനെ തോൽപിച്ചാലും ബ്ലാസ്റ്റേഴ്സിന് സെമി കാണാനാവില്ല.
പോയൻറ്പട്ടികയിൽ മുന്നിലുള്ള ബംഗളൂരു, പുണെ, ചെെന്നെയിൻ എന്നീ ടീമുകൾ അവസാന നാലിൽ ഇടമുറപ്പിച്ചുകഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ജംഷഡ്പൂർ X ഗോവ മത്സരത്തിലെ വിജയികളാവും നാലാമത്തെ ടീം. ഇൗ മത്സരത്തിൽ സമനില പിടിച്ചാലും മികച്ച ഗോൾ ശരാശരിയുടെ പിൻബലത്തിൽ ഗോവ സെമിയിൽ കയറും. ബംഗളൂരുവിനെതിരായ മത്സരം ജയിച്ച് സൂപ്പർ കപ്പിൽ ബർത്തുറപ്പിക്കുക എന്നതാണ് ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.
ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ
ആദ്യപാദത്തിൽ ഹോം മൈതാനത്തേറ്റ തോൽവിയുടെ (3-1) കടം ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്. കളിയുടെ സർവ മേഖലയിലും ബ്ലാസ്റ്റേഴ്സിനെക്കാളും ഒരു പടി മുന്നിലാണ് ബംഗളൂരുെവങ്കിലും വ്യാഴാഴ്ച എതിർമൈതാനത്ത് ബൂട്ടുകെട്ടുേമ്പാൾ മഞ്ഞപ്പട പ്രതീക്ഷയിലാണ്. ബംഗളൂരു പ്രതിരോധത്തിലെ ജോൺ ജോൺസണും യുവാനനും നാല് മഞ്ഞക്കാർഡ് വീതം കണ്ടതിനാൽ സസ്പെൻഷനിലാണ്.ഇൗ അവസരം ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് മുതലെടുക്കാനാവണം. എന്നാൽ, അപാര ഫോമിലുള്ള ബംഗളൂരു മുന്നേറ്റത്തെ പിടിച്ചുകെട്ടാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധം നന്നേ വിയർക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.