???? ???? ???????????????? ????????? ?????????? ??????? ????????? ??? ???????????? ??????????????

നാളെ മുതല്‍ സൂപ്പര്‍ കളി

ഗുവാഹതി: രാജ്യത്തെ ഫുട്ബാള്‍ ആരാധകരുടെ സിരകളില്‍ ആവേശം പടര്‍ത്താന്‍ ഗുവാഹതി ഒരുങ്ങി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ മൂന്നാം സീസണിലെ ഉദ്ഘാടനത്തിന് വടക്കു-കിഴക്കന്‍ ഇന്ത്യയുടെ ഹൃദയമായ ഗുവാഹതി ശനിയാഴ്ച സാക്ഷിയാകും. തെക്കേയറ്റത്തെ കേരള ബ്ളാസ്റ്റേഴ്സാണ് എട്ട് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ അഭിമാനമായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെ കന്നിപ്പോരാട്ടത്തില്‍ നേരിടുന്നത്. ഫെബ്രുവരിയില്‍ ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ പ്രധാനവേദിയായിരുന്ന സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലാണ് ഗുവാഹതിയിലെ മത്സരങ്ങള്‍ അരങ്ങേറുന്നത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങളുടെ കറമായ്ക്കാനാണ് ഇരുടീമുകളും തയാറെടുക്കുന്നത്. ഇന്ത്യന്‍ ഫുട്ബാളിന്‍െ പുതിയ നഴ്സറിയായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഐ.എസ്.എല്‍ ഉദ്ഘാടനം കൂടുതല്‍ ആവേശം വിതക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
കേരള ബ്ളാസ്റ്റേഴ്സ് സഹ ഉടമയായ സചിന്‍ ടെണ്ടുല്‍കര്‍ ഉദ്ഘാടനവേദിയെ ധന്യമാക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍െറയും ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് ചെയര്‍മാനുമായ നിത അംബാനിയും ഉദ്ഘാടന ചടങ്ങിനത്തെും.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആതിഥേയരാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് സഹഉടമയും ബോളിവുഡ് താരവുമായ ജോണ്‍ അബ്രഹാം പറഞ്ഞു. പരിശീലകനെന്ന നിലയില്‍ പുതിയ ദൗത്യവുമായത്തെിയ സ്റ്റീവ് കോപ്പലിന് ബ്ളാസ്റ്റേഴ്സിനെക്കുറിച്ച് പ്രതീക്ഷയേറെയാണ്. എതിരാളികളെ മടയില്‍ ചെന്ന് തോല്‍പിക്കുമെന്ന് അദ്ദേഹം പറയുന്നു. നെലോ വിംഗാദ എന്ന പുതിയ കോച്ചിന്‍െറ കീഴില്‍ കളിക്കുന്ന നോര്‍ത് ഈസ്റ്റ് നിരയില്‍ കോഴിക്കോട്ടുകാരന്‍ ഗോളി ടി.പി. രഹ്നേഷുമുണ്ട്.
വെള്ളിയാഴ്ച  വൈകീട്ട് 3.45 മുതല്‍ ഒരു മണിക്കൂര്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പരിശീലിക്കും. 6.45 മുതലാണ് ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലന സമയം.

കൊച്ചിയിലെ ടിക്കറ്റ് വില്‍പനക്ക് തുടക്കം

www.bookmyshow.com എന്ന വെബ്സൈറ്റില്‍നിന്ന് ഓണ്‍ലൈനായും ടിക്കറ്റ് വാങ്ങാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ഓപണ്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഒക്ടോബര്‍ അഞ്ചിന് അത്ലെറ്റിക്കോ ഡി കൊല്‍ക്കത്തയുമായാണ് കേരള ബ്ളാസ്റ്റേഴ്സിന്‍െറ കൊച്ചിയിലെ ആദ്യ മത്സരം. സിംഗ്ള്‍ മാച്ച് ടിക്കറ്റുകള്‍ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഫെഡറല്‍ ബാങ്ക് ശാഖകളില്‍നിന്നും വാങ്ങാം. സംസ്ഥാനത്തെ 800ല്‍ലധികം മുത്തൂറ്റ് ശാഖകളിലും ടിക്കറ്റ് ലഭിക്കും. www.bookmyshow.com എന്ന വെബ്സൈറ്റില്‍നിന്ന് ഓണ്‍ലൈനായും വാങ്ങാം. കസേരകളില്ലാത്ത ഗാലറിയിലെ ടിക്കറ്റുകള്‍ക്ക് 200 രൂപയും ഗോള്‍ പോസ്റ്റിന് പിന്നിലുള്ള കസേരകള്‍ക്ക് 300 രൂപയുമാണ് നിരക്ക്. സൗകര്യപ്രദമായ കാഴ്ച ലഭിക്കുന്ന കസേരകള്‍ക്ക് 500 രൂപയാണ്.

മേയര്‍ സൗമിനി ജയ്ന്‍ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തു. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ നികുതി ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ്, മുത്തൂറ്റ് ഫിന്‍കോര്‍പ് അസിസ്റ്റന്‍ഡ് വൈസ് പ്രസിഡന്‍റ് ജി.എന്‍. രേണുക, ബ്ളാസ്റ്റേഴ്സ് പ്രതിനിധി സോളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫെഡറല്‍ ബാങ്കിന്‍െറ എറണാകുളം ബ്രോഡ്വേ, പാലാരിവട്ടം, വൈറ്റില, തോപ്പുംപടി, ലുലു മാള്‍ എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും. ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, തൃശൂര്‍ സിറ്റി, കോഴിക്കോട് മാവൂര്‍ റോഡ്, മലപ്പുറം, കോട്ടയം, ആലപ്പുഴ, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂര്‍, തോട്ടക്കാട്ടുകര എന്നീ ശാഖകളില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക് ചെയ്യാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍െറ 850 ശാഖകളില്‍നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്ന് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് ജി.എന്‍. രേണുകയും അറിയിച്ചു.

Tags:    
News Summary - ISL 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.