കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഗ്രാഫ് കയറ്റിറക്കങ്ങളുടേതാണ്. വലിയ താരപ്പൊലിമയൊന്നുമില്ലാതെ ഒന്നാം സീസണില്‍ ഫൈനല്‍വരെയത്തെിയ ടീം രണ്ടാം സീസണില്‍ തകര്‍ന്നടിഞ്ഞ് അവസാന സ്ഥാനക്കാരായി. മികച്ച വിദേശ താരങ്ങളുടെ കുറവും പണമില്ലായ്മയും ബ്ളാസ്റ്റേഴ്സിനെ പിന്നോട്ടടിപ്പിച്ചു. മൂന്നാം സീസണില്‍ എല്ലാം മറക്കാനാണ് അംബാസഡറും സഹ ഉടമയുമായ സചിന്‍ ടെണ്ടുല്‍ക്കര്‍ താരങ്ങളോട് പറഞ്ഞത്. ഏത് ഘട്ടങ്ങളിലും കൂടെ നില്‍ക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ തന്നെയാണ് വലിയ പ്രചോദനവും പ്രോത്സാഹനവും. ഒപ്പം സചിന്‍െറ സാന്നിധ്യവും.കൊല്‍ക്കത്തയില്‍ അവസാന ഘട്ട പരിശീലനം കഴിഞ്ഞ് മഞ്ഞപ്പട ഉദ്ഘാടന മത്സരത്തിനായി ഗുവാഹതിയിലാണ്. ആതിഥേയരായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഐ.എസ്.എല്‍ ഉദ്ഘാടന അങ്കം ഒക്ടോബര്‍ ഒന്നിന് ഗുവാഹതിയില്‍ നടക്കും.
പ്രതീക്ഷ ഇംഗ്ളീഷ് കോച്ചില്‍
ഇംഗ്ളീഷ് പരിശീലകനില്‍ തന്നെയാണ് ഇത്തവണയും മാനേജ്മെന്‍റ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പീറ്റര്‍ ടെയ്ലറും ടെറി ഫെലാനുമായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്. ഇത്തവണ നറുക്ക് സ്റ്റീവ് കോപ്പലിന്. യുവതാരങ്ങളെ ടീമിലത്തെിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആക്രമണത്തിനായിരിക്കും മുന്‍തൂക്കം നല്‍കുകയെന്ന് കോപ്പല്‍ വ്യക്തമാക്കിയിരുന്നു.
ശക്തമായ പ്രതിരോധം
പ്രതിരോധം ശക്തമാക്കിയാണ് ടീം ഒരുങ്ങുന്നത്. മാര്‍ക്വീ താരവും വടക്കന്‍ അയര്‍ലന്‍ഡ് മുന്‍ ക്യാപ്റ്റനുമായ ആരോണ്‍ ഹ്യൂസാണ് മുഖ്യതാരം. ഇന്ത്യന്‍ താരം സന്ദേശ് ജിങ്കാനൊപ്പം ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട്, സെനഗലിന്‍െറ എല്‍ഹാദ്ജി എന്‍ദോയെ എന്നിവരെല്ലാം പ്രതിരോധ കോട്ടക്ക് കരുത്ത് പകരും.
മലയാളി താരം റിനോ ആന്‍േറാ, പ്രതിക് ചൗധരി, ഗുര്‍വീന്ദര്‍ സിങ് എന്നിവരും പ്രതിരോധ നിരയിലെ എണ്ണം പറഞ്ഞ താരങ്ങളാണ്. അയര്‍ലന്‍ഡിന്‍െറ ഗഹാം സ്റ്റാക് ആണ് പ്രധാന ഗോള്‍കീപ്പറും ഗോള്‍കീപ്പിങ് പരിശീലകനും. സന്ദീപ് നന്ദിയും മുഹമ്മദ് മുനീറുസ്സമാനും കുനാല്‍ സാവന്തും കാവല്‍ക്കാരായി കൂടെയുണ്ട്.
ഇന്ത്യന്‍ മധ്യനിര
10 മധ്യനിര താരങ്ങളില്‍ ഏഴുപേരും ഇന്ത്യക്കാര്‍. സ്പെയിന്‍ താരം ഹോസു പ്രീറ്റോ, ഛാഡ് താരം അസ്റാക് മഹമത്, ഐവറി കോസ്റ്റ് ദിദിയര്‍ കാഡിയോ എന്നിവരാണ് മധ്യനിരയിലെ വിദേശ സാന്നിധ്യം. മെഹ്താബ് ഹുസൈന്‍, മുംബൈ സിറ്റി എഫ്.സിയില്‍നിന്നത്തെിയ ഇഷ്ഫാഖ് അഹമ്മദ്, മലയാളി താരങ്ങളായ സി.കെ. വിനീത്, പ്രശാന്ത് മോഹന്‍, യുവതാരം വിനീത് റായ്, അത്ലറ്റികോ കൊല്‍ക്കത്തയില്‍നിന്നത്തെിയ മുഹമ്മദ് റഫീഖ് എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ അണിനിരക്കുന്നത്. അതേസമയം, മുന്നേറ്റ നിരയില്‍ കൂടുതല്‍ വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി ഒരേസമയം മധ്യനിരയിലേക്കും മുന്നേറ്റത്തിലും പരീക്ഷിക്കുകയാകും പരിശീലകന്‍െറ തന്ത്രങ്ങള്‍.
മുന്നേറ്റ നിരയില്‍ വിദേശാധിപത്യം
നാല് വിദേശ താരങ്ങളടക്കം മുന്നേറ്റ നിരയില്‍ ഏഴുതാരങ്ങളെയാണ് ബ്ളാസ്റ്റേഴ്സ് പരീക്ഷിക്കുന്നത്. പ്രധാന താരങ്ങളെല്ലാം സ്ട്രൈക്കര്‍മാരാണ്. ഇന്ത്യയില്‍നിന്ന് ഫറൂഖ് ചൗധരിയും തോങ്കോസിം ഹയോകിപും മലയാളി താരം മുഹമ്മദ് റാഫിയുമാണ് മുന്നേറ്റ നിരയില്‍ ഇടംപിടിച്ചത്. ഹെയ്തി താരങ്ങളായ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസോണ്‍, ഇംഗ്ളീഷ് താരങ്ങളായ മൈക്കല്‍ ചോപ്ര, അന്‍േറാണിയോ ജര്‍മെയ്ന്‍ എന്നിവരാണ് മുന്നേറ്റത്തിലെ വിദേശ താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.