സമനില; മുംബൈ ഒന്നാമത്

മുംബൈ: ഐ.എസ്.എല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം കവര്‍ന്നെടുക്കാനിറങ്ങിയ ഡല്‍ഹി ഡൈനാമോസിനെ മുംബൈ എഫ്.സി ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇതോടെ ഓരോ പോയന്‍റ് പങ്കുവെച്ച് പട്ടികയില്‍ മാറ്റമില്ലാതെ 23 പോയന്‍റില്‍ മുംബൈ ഒന്നാമതും 21 പോയന്‍റുമായി ഡല്‍ഹി രണ്ടാമതുമായി. ആദ്യ പകുതി വിരസമായിരുന്നുവെങ്കിലും രണ്ടം പകുതി ഗോള്‍ ശ്രമങ്ങളുടേതായിരുന്നു. 72ാം മിനിറ്റില്‍ കഫു തൊടുത്ത പന്ത് ഡല്‍ഹിയുടെ ബാറില്‍തട്ടി തിരിച്ചതും പിന്നാലെ ഡല്‍ഹിയുടെ ബ്രസീലിയന്‍ താരം ബ്രൂണോ അഗസ്റ്റോ പെലിസാരി മുംബൈ വല ലക്ഷ്യമിട്ട് തൊടുത്ത പന്ത് ഇടതുപോസ്റ്റില്‍ തട്ടി വഴിമാറിയതും ആരാധകര്‍ നെഞ്ചിടിപ്പോടെയാണ് കണ്ടത്. രണ്ടാം പകുതിക്കുശേഷം ഫ്രഞ്ച് താരം ഫ്ളോറന്‍റ് മലൂദ കളത്തിലിറങ്ങിയതോടെയണ് ഡല്‍ഹി ഭീഷണികളുയര്‍ത്തിയത്. എന്നാല്‍, ഗോളുകള്‍ പിറന്നില്ല.
 
Tags:    
News Summary - ISL 2016: Mumbai City FC v/s Delhi Dynamos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.