Posted On
date_range Updated On
date_range ഗോകുലത്തെ സഡൻഡെത്തിൽ കീഴടക്കി (7-6); കെ.പി.എൽ കിരീടം നേവിക്ക്
കോഴിക്കോട്: സഡൻഡെത്തിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ആതിഥേയരായ ഗോകുലം കേ രള എഫ്.സിയെ കീഴടക്കിയ ഇന്ത്യൻ നേവി കേരള പ്രീമിയർ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്ക ി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 7-6നാണ് നാവികസേന സംഘം ജേതാക്കളായത്.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിലായിരുന്നു. 79ാം മിനിറ്റിൽ പി.എം. ബ്രിേട്ടാ പെനാൽറ്റി കിക്കിലൂടെ നേവിയെ മുന്നിലെത്തിക്കുകയായിരുന്നു. മൂന്ന് മിനിറ്റിനുശേഷം ക്രിസ്ത്യൻ സബയെ നേവിതാരം പെനാൽറ്റിബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി സബതന്നെ ഗോളിലെത്തിച്ചു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ വീതം നേടിയതിന് പിന്നാലെ ജേതാക്കളെ നിശ്ചയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി. അഞ്ച് പെനാൽറ്റി കിക്കുകളിൽ ഇരു ടീമുകളും നാല് വീതം വലയിലെത്തിച്ചു. പിന്നീട് സഡൻഡെത്തിൽ ഗോകുലത്തിന് പിഴച്ചപ്പോൾ നേവി ലക്ഷ്യം കണ്ടു (7-6). ലീഗിലെ മികച്ച താരമായി ഗോകുലത്തിെൻറ ക്രിസ്ത്യൻ സബയെയും ഗോൾകീപ്പറായി നേവിയുടെ വി.കെ. വിഷ്ണുവിനെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.