ന്യൂഡൽഹി: സാഫ് അണ്ടർ 18 ഫുട്ബാൾ കലാശപ്പോരിൽ ബംഗ്ലാദേശിനെ 2-1ന് തകർത്ത് ഇന്ത്യ ചാ മ്പ്യന്മാർ. ആദ്യമായാണ് സാഫ് അണ്ടർ 18 വിഭാഗത്തിൽ ഇന്ത്യൻ കൗമാരം കപ്പുയർത്തുന്നത്. നേപ്പാളിലെ കാഠ്മണ്ഡു ഹാൽചോക് സ്റ്റേഡിയത്തിൽ നടന്ന ആേവശപ്പോരിൽ തുടക്കത്തിലേ ലീഡുപിടിച്ചാണ് ഇന്ത്യ എതിരാളികൾക്കുമേൽ നയം വ്യക്തമാക്കിയത്. രണ്ടാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങിെൻറ ഉജ്ജ്വല ഗോളിൽ മുന്നിലെത്തിയ ഇന്ത്യയെ 40ാം മിനിറ്റിൽ യാസർ അറാഫത്തിലൂടെ ബംഗ്ലാദേശ് ഒപ്പം പിടിച്ചു. പിന്നീട്, തുല്യശക്തികളുടെ പോരാട്ടം കണ്ട കളിയിൽ ഇഞ്ചുറി സമയത്ത് രവി ബഹാദൂർ റാണയാണ് ഇന്ത്യക്കായി വെടിപൊട്ടിച്ചത്.
അവസാന വിസിലിന് നിമിഷങ്ങൾ ബാക്കിനിൽക്കെ നേടിയ ഗോൾ പുതിയ സാഫ് ചാമ്പ്യന്മാരുടെ വിളംബരമായി. അടുത്തിടെ സാഫ് അണ്ടർ 15 ഫുട്ബാൾ കിരീടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച അണ്ടർ 16 എ.എഫ്.സി ചാമ്പ്യൻഷിപ് യോഗ്യത ഉറപ്പാക്കിയതും രാജ്യത്തിന് ത്രിമധുരമായി.
2015, 2017 വർഷങ്ങളിൽ നടന്ന ടൂർണമെൻറുകളിൽ നേപ്പാളായിരുന്നു ചാമ്പ്യന്മാർ. ’15ൽ ഇന്ത്യയെയും പിന്നീട് ബംഗ്ലാദേശിനെയുമായിരുന്നു തോൽപിച്ചത്. ഇത്തവണ പക്ഷേ, ആതിഥേയർ ഗ്രൂപ് ഘട്ടത്തിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.