അഹ്മദാബാദ്: ഇൻറർ കോണ്ടിനെൻറൽ കപ്പിലെ ആദ്യ കളിയിൽ ഇന്ത്യക്ക് തോൽവി. ആദ്യ പകുതിയിൽ ക്യാപ്റ്റൻ സുനിൽ േഛത്രിയുടെ ഇരട്ട ഗോളിൽ മുന്നിട്ടുനിന്നശേഷം രണ്ടാം പകുതിയുടെ 20 മിനിറ്റിനുള്ളിൽ നാല് ഗോൾ വഴങ്ങിയായിരുന്നു താജികിസ്താനെതിരെ ഇഗോൾ സ്റ്റിമാകിെൻറ ടീമിെൻറ പരാജയം.
4 (പെനാൽറ്റി), 41 മിനിറ്റുകളിലായിരുന്നു ചേത്രിയുടെ ഗോളുകൾ. 56, 58, 71, 74 മിനിറ്റുകളിൽ ഗോളടിച്ച് താജികിസ്താൻ ജയത്തിലെത്തി. പരിചയസമ്പന്നരായ സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. സഹൽ അബ്ദുസ്സമദ് ആദ്യ ഇലവനിൽ കളിച്ചു. ജോബി ജസ്റ്റിൻ പകരക്കാരുടെ ബെഞ്ചിലും ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.