അ​ണ്ട​ർ 17 ഫു​ട്​​ബാ​ൾ: പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ  ഇ​ന്ത്യ​ക്ക്​ ​േതാ​ൽ​വി

ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിനു മുന്നോടിയായി പോർചുഗലിൽ പരിശീലന മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീമിന് തോൽവി. പോർചുഗീസ് ക്ലബായ വിക്ടോറിയ സെറ്റ്യൂബൽ അണ്ടർ- 17 ടീമിനോട് 1-2നാണ് ഇന്ത്യയുടെ തോൽവി. ലിസ്ബണിലെ ഹൊസെ മൗറീന്യോ ട്രെയിനിങ് സെൻററിലായിരുന്നു മത്സരം. ശക്തരായ ടീമിനെതിരെ പൊരുതിക്കളിച്ച ഇന്ത്യൻ കൗമാരക്കാർ മികച്ച മുന്നേറ്റങ്ങൾ ആദ്യ പകുതിയിൽ തന്നെ നടത്തിയെങ്കിലും 38ാം മിനിറ്റിൽ ആതിഥേയർ ഗോൾ നേടുകയായിരുന്നു. എതിർതാരത്തെ ബോക്സിൽ ടാക്കിൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ മുന്നേറ്റം കനപ്പിച്ച ഇന്ത്യ 67ാം മിനിറ്റിൽ തിരിച്ചടിച്ചു. അനികേതായിരുന്നു സ്കോറർ. എന്നാൽ 85ാം മിനിറ്റിൽ വിക്ടോറിയ വീണ്ടും ഗോൾ നേടി ഇന്ത്യയുടെ സമനില പ്രതീക്ഷ തകർത്തു. 25ന് ബെലനെൻസസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരിശീലന മത്സരം.
 
Tags:    
News Summary - India Under-17 football team loses to Portugal's Vitoria de Setubal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.