ചെെന്നെ: വിസ കിട്ടാത്തതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ-17 ഫുട്ബാൾ ടീമിെൻറ യു.എസ് പര്യടനം ഉപേക്ഷിച്ചു. സമയത്തിന് അപേക്ഷിക്കാൻ കഴിയാതിരുന്നതിനാലും അമേരിക്കയിൽ വിസചട്ടങ്ങൾ കർശനമാക്കിയതിനാലുമാണ് വിസ നിഷേധിക്കപ്പെട്ടത്. ഇതോടെ, അണ്ടർ 17 േലാകകപ്പിന് മുന്നോടിയായുള്ള പ്രധാന പരിശീലനമത്സരങ്ങൾ ഇന്ത്യക്ക് നഷ്ടമാകും.
താരങ്ങൾ യൂറോപ്യൻ പര്യടനത്തിലായതിനാലാണ് കൃത്യസമയത്ത് വിസക്ക് അപേക്ഷിക്കാൻ കഴിയാതിരുന്നതെന്നാണ് എ.െഎ.എഫ്.എഫിെൻറ വിശദീകരണം. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കക്കെതിരെയാണ്. ഇതിനുമുമ്പായി അമേരിക്കയുടെ ശക്തി പരീക്ഷിച്ചറിയാനുള്ള അവസരമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. പര്യടനം റദ്ദാക്കിയതിനാൽ ജൂലൈ 15 മുതൽ ഡൽഹിയിൽ ഇന്ത്യൻ ടീം ഒരാഴ്ചത്തെ ക്യാമ്പ് നടത്തും. എന്നാൽ, മെക്സിേകാ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പര്യടനങ്ങളിൽ മാറ്റമില്ല. തീരുമാനിച്ചതിലും ഒരാഴ്ച മുേമ്പ മെക്സികോയിലേക്ക് പുറപ്പെടുമെന്ന് എ.െഎ.എഫ്.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.