ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം കോച്ചിനെ ഉടൻ നിയമിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് പ്രഫ ുൽ പേട്ടൽ. ജനുവരിയിൽ സ്റ്റീഫൻ കോൺസ്റ്റെെൻറൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന കോച്ച ിങ് സീറ്റിനായി നിരവധി അപേക്ഷകൾ ലഭിച്ചതായും മാനദണ്ഡങ്ങൾ പാലിക്കപ്പെടുകയാണെങ്കിൽ ഒരു സൂപ്പർ കോച്ചിനെ പരിശ ീലക സ്ഥാനത്ത് കാണാനാകുമെന്നും പേട്ടൽ പറഞ്ഞു.
മുൻ സ്വീഡൻ യൂത്ത് ടീം കോച്ച് ഹകാൻ എറിക്സൺ, ഇറ്റലിക്കാരനായ ജിയോവനി ഡി ബയാസി, ഫ്രാൻസിെൻറ റെയ്മണ്ട് ഡൊമനിക്, ഇംഗ്ലണ്ടിെൻറ അല്ലർഡെസ് എന്നീ പ്രമുഖരുടെ പേരുകളാണ് തൽസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്.
എ.െഎ.എഫ്.എഫിന് ലഭിച്ച 250 അപേക്ഷകളിൽ 35 എണ്ണം യൂറോപ്പിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും പ്രമുഖ പരിശീലകരുടേതാണ്. ബാംഗ്ലൂർ എഫ്.സിക്ക് ഏറെ വിജയങ്ങൾ നേടിക്കൊടുത്ത മുൻ കോച്ച് ആൽബർട്ട് റോക്കയടക്കം െഎ.എസ്.എൽ, െഎ ലീഗ് ക്ലബുകളുടെ പരിശീലകരും അപേക്ഷകരിലുണ്ട്.
ഇൗ ആഴ്ച ചുരുക്കപ്പട്ടിക തയാറാക്കും. ശേഷം ടെക്നിക്കൽ കമ്മിറ്റിയുടെ അഭിമുഖത്തിെൻറയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പരിശീലക പദവിക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 29നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.