വിനീതും അനസും ഇന്ത്യൻ ജഴ്സിയിൽ; 12 വർഷത്തിന് ശേഷം ഇന്ത്യക്ക് വിദേശജയം

ഫനൊംപെൻ: ഒരു വ്യാഴവട്ടക്കാലത്തിനു  ശേഷം എതിരാളിയുെട മണ്ണിൽ സൗഹൃദ  പോരാട്ടം ജയിച്ചുകൊണ്ട് ഇന്ത്യയുടെ  ഒരുക്കം. ഏഷ്യകപ്പ് യോഗ്യത റൗണ്ടിന് മുന്നോടിയായി സന്നാഹ  മത്സരത്തിനിറങ്ങിയ ഇന്ത്യ കംേബാഡിയയെ  3-2ന് കീഴടക്കി. പ്രതിരോധ മലയിലെ  മലയാളക്കരുത്ത് അനസ് എടത്തൊടിക  ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച  അങ്കത്തിൽ ആദ്യാവസാനം മേധാവിത്വം  സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ ജയം. 

36ാം  മിനിറ്റിൽ സുനിൽ ഛേത്രിയിലൂടെ തുടങ്ങിയ  സന്ദർശകർക്കായി, രണ്ടാം പകുതിയിൽ  നാല് മിനിറ്റ് ഇടവേളയിൽ ജെജെ  ലാൽപെഖ്ലുവയും (50ാം മിനിറ്റ്), സന്ദേശ്  ജിങ്കാനും (54) വലുകുലുക്കി ലീഡുയർത്തി.  ആദ്യ പകുതിയിൽ ഛേത്രിയുടെ  ഗോൾപിറന്ന് ഒരു മിനിറ്റിനകം കംേബാഡിയ  കണക്കുതീർത്ത് ഒപ്പമെത്തിയിരുന്നു. 37ാം  മിനിറ്റിൽ കുവോൻ ലബോറവിയുടെ  വകയായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ  ഇന്ത്യ തുടർച്ചായി രണ്ട് ഗോൾ നേടി  മുന്നിലെത്തിയതിനു പിന്നാലെ ആതിഥേയർ  ഒരു ഗോൾ തിരിച്ചടിച്ചു. 62ാം മിനിറ്റിൽ ചാൻ  വതനാകയുടെ വകയായിരുന്നു ഗോൾ. 

അരങ്ങേറ്റ മത്സരത്തിനിറങ്ങുന്ന അനസ് എടത്തൊടികയും സഹതാരം സി.കെ വിനീതും കിക്കോഫിന് മുമ്പ്
 



മികച്ച പ്രതിരോധവും കോർത്തുകെട്ടിയ  ആക്രമണവും ആയുധമാക്കിയാണ് ഇന്ത്യ  കംേബാഡിയ കീഴടക്കിയത്. രണ്ട് ഗോളിനും  വഴിയൊരുക്കിയ യൂജിൻസൺ ലിങ്ദേ  മധ്യനിരയിൽ നിന്നും ഇന്ത്യയുടെ  മുന്നേറ്റങ്ങൾക്ക് തന്ത്രം മെനഞ്ഞപ്പോൾ,  പ്രതിരോധം അനസ്, അർണബ് മൊണ്ഡൽ,  ഫുൽഗാൻകോ കൂട്ടിൽ ഭദ്രമായി. 
മുൻനിരയിൽ ഛേത്രിക്ക് കൂട്ടായെത്തിയ  മലയാളി  താരം സി.കെ. വിനീതും മികച്ച  ഫോമിൽ തന്നെ പന്തുതട്ടി.

Tags:    
News Summary - India beat Cambodia 3-2 in a breathless encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.