െഎസോൾ: സമുദ്ര നിരപ്പിൽനിന്ന് 3700 അടിയിലേറെ ഉയരമുള്ള മിസോറമിലെ മലമുകളിൽ ശനിയാഴ്ച െഎ ലീഗ് കിരീടപ്പോരാട്ടം. സീസൺ സമാപിക്കാൻ രണ്ടു കളികൂടി ബാക്കിയുണ്ടെങ്കിലും മുൻനിരക്കാരായ മോഹൻ ബഗാനും െഎസോൾ എഫ്.സിയും ഏറ്റുമുട്ടുന്ന ഇന്നത്തെ പോരാട്ടം ജേതാക്കളാരെന്ന് ഏതാണ്ട് തീരുമാനിക്കും. എതിരാളികൾക്ക് വാരിക്കുഴിയൊരുക്കി കാത്തിരിക്കുന്ന െഎസോളിെൻറ ഹോം ഗ്രൗണ്ടിൽ തോൽവിയൊഴിവാക്കുകയെന്നത് മോഹൻ ബഗാന് ഏറെ കഠിനമാവും. എന്നാൽ, സ്വന്തം മണ്ണിൽ മികച്ച റെക്കോഡുള്ള െഎസോളിന് നാട്ടുകാരുടെ പിന്തുണയുടെ കരുത്തുമുണ്ട്.
നിലവിൽ 16 കളിയിൽ 33 പോയൻറാണ് ഇരു ടീമിനും. ഗോൾ ശരാശരിയുടെ മുൻതൂക്കത്തിൽ ബഗാനാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് ജയിച്ചാൽ, ബഗാന് കിരീടമുറപ്പിക്കാം. എന്നാൽ, െഎസോളിനാണെങ്കിൽ രണ്ടു ഗോൾ വ്യത്യാസത്തിലെ ജയം അനിവാര്യമാണ്. അവസാന റൗണ്ടിൽ െഎസോളിന് ഷില്ലോങ് ലജോങ്ങും ബഗാന് ചെന്നൈ സിറ്റിയുമാണ് എതിരാളികൾ.
അതേസമയം, ശനിയാഴ്ചത്തെ മത്സരം സമനിലയിൽ പിരിഞ്ഞാൽ, ഇൗ മാസം 30ന് ഇരു ടീമിനും ഫൈനൽ പോരാട്ടമാവും. 2015-16 സീസണിൽ െഎ ലീഗ് യോഗ്യത നേടി, തരംതാഴ്ത്താതെ രക്ഷപ്പെട്ട െഎസോൾ ഖാലിദ് ജമീലിെൻറ പരിശീലനത്തിനു കീഴിലാണ് സ്വപ്നക്കുതിപ്പ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.