മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ്-െഎ ലീഗ് ലയനം ഉടനില്ലെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. രണ്ട്-മൂന്ന് വർഷത്തിനു ശേഷം മാത്രമേ ലയനമുണ്ടാവൂവെന്ന് എ.െഎ.എഫ്.എഫ് പ്രസിഡൻറ് പ്രഫുൽ പേട്ടൽ വ്യക്തമാക്കി. ‘‘െഎ ലീഗ് ഇന്ത്യയുടെ ഒൗദ്യോഗിക ലീഗായി തുടരും. െഎ.എസ്.എൽ ഏഴ് മാസം നീളുന്ന ചാമ്പ്യൻഷിപ്പായി നിലനിർത്തും. രണ്ടോ, മൂന്നോ വർഷങ്ങൾക്കുശേഷം മാത്രമേ ഇവയുടെ ലയനം നടക്കൂ’’ -കൊൽക്കത്ത ക്ലബുകളായ ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകളുടെ പ്രതിനിധികളുമായുള്ള ചർച്ചയിൽ പേട്ടൽ പറഞ്ഞു.
െഎ ലീഗ് ക്ലബുകളയ ബംഗളൂരു എഫ്.സി, ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരെ ഉൾപ്പെടുത്തി െഎ.എസ്.എൽ ഇന്ത്യയുടെ ഒൗദ്യോഗിക ലീഗാക്കി മാറ്റുമെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. മിസോറമിൽനിന്നുള്ള െഎസോൾ എഫ്.സി െഎ ലീഗ് ജേതാക്കളായതോടെ ഇൗ നീക്കത്തിനെതിരെ വ്യാപക വിമർശനവും ഉയർന്നു. മരണംവരെ നിരാഹാരമടക്കമുള്ള സമരവുമായി െഎസോൾ താരങ്ങളും ആരാധകരും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.