ലണ്ടൻ: ഗോൾകീപ്പർമാരിലെ സൂപ്പർ മാൻ ഇനി ഒാർമ. 1966ൽ ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തി ലേക്ക് നയിക്കുകയും നൂറ്റാണ്ടിലെ ഏറ്റവും മികച്ച സേവിെൻറ ഉടമയായി ഫുട്ബാൾ ലോകം തിര ഞ്ഞെടുക്കുകയും ചെയ്ത ഗോർഡൻ ബാങ്ക്സ് അന്തരിച്ചു. കിഡ്നിയിലെ അർബുദത്തെ തുടർന ്ന് ചികിത്സയിലായിരുന്ന ബാങ്ക്സിെൻറ അന്ത്യം 81ാം വയസ്സിലായിരുന്നു.
1958ൽ ഇംഗ്ലണ്ടി ലെ ചെസ്റ്റർ ഫീൽഡ് ക്ലബിലൂടെ പ്രഫഷനൽ കരിയർ തുടങ്ങിയ ഗോർഡൻ ബാങ്ക്സ് ലെസ്റ്റർസിറ്റിയിൽ കളിച്ചുകൊണ്ടിരിക്കെയാണ് ഇംഗ്ലണ്ട് ദേശീയ ടീമിലെത്തുന്നത്. 1962 ചിലി ലോകകപ്പിൽ ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ പുറത്തായതിനു പിന്നാലെ സ്വന്തം മണ്ണിലെ ലോകകപ്പിൽ ടീമിനെ ഒരുക്കാൻ നിയോഗിക്കപ്പെട്ട പരിശീലകൻ ആൽഫ് റംസിയുടെ കണ്ടെത്തലായാണ് ആറടി ഒരിഞ്ചുകാരനായ ബാങ്ക്സ് ദേശീയ കുപ്പായത്തിലെത്തുന്നത്.
ടീം ഒരുക്കുന്നതിൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ട റംസിയുടെ തീരുമാനം ശരിയെന്ന് കാലം തെളിയിച്ചു. 1963 ഏപ്രിൽ ആറിന് അരങ്ങേറ്റംകുറിച്ച് ഏതാനും ദിവസങ്ങൾക്കകം ടീമിെൻറ ഒന്നാം നമ്പർ ഗോളിയെന്ന ഇരിപ്പിടമുറപ്പിച്ചു. ബേബി മൂറിനു കീഴിൽ ബോബി ചാൾട്ടനും ജെഫ് ഹസ്റ്റും റോജർ ഹണ്ടുമെല്ലാം ചേർന്ന് പടനയിക്കുേമ്പാൾ വലക്കു മുന്നിൽ ഗോർഡൻ ബാങ്ക്സ് വന്മതിലായി പടർന്നു. ഫൈനലിൽ വെസ്റ്റ് ജർമനിക്കെതിരെ ഇംഗ്ലണ്ട് 4-2ന് ജയിക്കുേമ്പാൾ അരഡസൻ സേവുകളുമായി തിളങ്ങി ബാങ്ക്സ് ഹീറോയായി. ടൂർണമെൻറിലെ മികച്ച ഗോളിയായ ഇദ്ദേഹം ഒാൾസ്റ്റാർ ടീമിെൻറയും ഭാഗമായി.
നൂറ്റാണ്ടിെൻറ സേവായി മാറിയ നിമിഷം കൈയൊപ്പ് ചാർത്തി പെലെ ഗോർഡൻ ബാങ്ക്സിന് സമ്മാനിക്കുന്നു
നൂറ്റാണ്ടിെൻറ സേവ് ചാമ്പ്യന്മാരുടെ പകിട്ടുമായി 1970ൽ മെക്സികോ ലോകകപ്പിൽ ഇംഗ്ലണ്ടെത്തുേമ്പാഴും ഗോൾപോസ്റ്റിനു കീഴിൽ ഗോർഡൻ ബാങ്ക്സ് ആയിരുന്നു. ഗ്രൂപ് റൗണ്ടിൽ ബ്രസീലിനെതിരെ ബാങ്ക്സിെൻറ പ്രകടനം വീരപുരുഷനാക്കിമാറ്റി. കളിക്കിടെ പെലെയുടെ ഒരു മിന്നൽ ഹെഡർ ഗോളെന്നുറപ്പിച്ച് പറന്നപ്പോൾ അതിനേക്കാൾ ചടുലമായി ഡൈവ് ചെയ്ത ബാങ്ക്സിെൻറ ഗോൾലൈൻ സേവ് ഇന്നും ആരാധകരെ ത്രസിപ്പിക്കുന്നു. ഗോൾ എന്നുവിളിച്ച് പെലെ ആഹ്ലാദപ്രകടനം തുടങ്ങിയശേഷമാണ് പന്ത് ബാങ്ക്സ് തട്ടിത്തെറിപ്പിച്ച കാര്യം അറിയുന്നത്. കളിയിൽ ബ്രസീൽ 1-0ത്തിന് ജയിച്ചു. പിന്നീട് നൂറ്റാണ്ടിെൻറ സേവായും ഇത് മാറി. പരിക്കേറ്റ ബാങ്ക്സില്ലാതെ ക്വാർട്ടറിൽ ഇറങ്ങിയപ്പോൾ ഇംഗ്ലണ്ട് ജർമനിയോട് തോറ്റു പുറത്തായി.
73 മത്സരങ്ങളിൽ ഇംഗ്ലണ്ടിെൻറ വലകാത്ത ഗോർഡൻ 1972ലെ ഒരു കാറപകടത്തിൽ ഇടതുകണ്ണിന് കാഴ്ചകുറഞ്ഞതോടെ ദേശീയ ടീമിൽനിന്ന് വിരമിച്ചു. പിന്നീട് സ്റ്റോക് സിറ്റിയിലും മറ്റ് ക്ലബുകളിലുമായി തുടർന്നെങ്കിലും 1977ഒാടെ കളി അവസാനിപ്പിച്ചു. ഒരു വർഷം പരിശീലകനായെങ്കിലും വൈകാതെ അതും നിർത്തി. ആറു തവണ ഫിഫയുടെ മികച്ച ഗോളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.