ഗസ: തോറ്റിട്ടില്ലെന്ന് ഇസ്റായേലിനോട് വിളിച്ചു പറയുന്ന ഒരു സംഘമാണിത്. കോവിഡ്-19 ലോക്ഡൗണിൽ ഇളവ് ലഭിച്ചപ്പോൾ, കൊച്ചു ഗസ തുരുത്തിൽ ആദ്യം തിരിച്ചെത്തിയ കായിക ഇനം ഫുട്ബാളായിരുന്നു. ടർഫ് മൈതാനത്തിൽ ഉൻമേഷപൂർവം ബൂട്ടണിഞ്ഞ് പരിശീലനം നടത്തുന്ന യുവ സംഘത്തിെ ൻറ ചിത്രം ലോകശ്രദ്ധയിൽ പതിയാൻ മറ്റൊരു കാരണമുണ്ടായിരുന്നു. അണിനിരന്ന താരങ്ങൾ എല്ലാവരും ഒരു കാൽ നഷ്ടപെട്ടവർ. കൈ നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ, ഭിന്ന ശേഷി ടീമിെ ൻറ മത്സരവുമായിരുന്നില്ല. ഇസ്രായേലിെ ൻറ കൊടും ക്രൂരതക്ക് ഇരയായി അവയവങ്ങൾ നഷ്ടപ്പെട്ടവരായിരുന്നു ഇത്. 2008നു ശേഷം ഹമാസിനെതിരെ ഇസ്റായേൽ നടത്തിയ ആക്രമണത്തിെ ൻറ ഇരകളാണ് ഇവരിൽ അധികവും.
‘‘കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഞങ്ങൾ തിരിച്ചെത്തുകയാണ്. അംഗപരിമിതരുടെ ലീഗിൽ ഇത്തവണ മികച്ച പ്രകടനം നടത്താനാണ് ലക്ഷ്യമിടുന്നത്’’ ടീമിനിനെ പരിശീലിപ്പിക്കുന്ന മീം അൽയാസ്ജി പറഞ്ഞു.
80 ഓളം അംഗപരിമിതർ സ്പെഷ്യൽ ഫുട്ബാൾ ലീഗിൽ കളിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും ബോംബാക്രമണത്തിൽ കാൽ നഷ്ടപെട്ടവരാണെന്ന് അംഗ പരിമിത ഫുട്ബാൾ അസോസിയേഷൻ വക്താവ് പറഞ്ഞു.
‘‘ വലിയൊരു ഫുട്ബാൾ താരമാവണമെന്നായിരുന്നു എെ ൻറ സ്വപ്നം. എന്നാൽ 2014 ഇസ്റായേൽ നടത്തിയ മിസൈൽ ആക്രണം സ്വപ്നം തകർത്തു. വീട്ടിലേക്കു പതിച്ച ഒരു മിസൈൽ ഒരു കാൽ കവർന്നു. എന്നാൽ അംഗപരിമിത ഫുട്ബാൾ ലീഗ് ഫുട്ബാൾ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്- 15 കാരൻ വഹീം അൽ അസ്ദൽ പറഞ്ഞു.
അന്താരാഷ്ട്ര സംഘടനയായ റെഡ് ക്രോസുമായി സഹകരിച്ചാണ് ഗസയിൽ ലീഗ് നടത്തപ്പെടുന്നത്. ജഴ്സി, ഷൂ, ക്രച്ചസ് എന്നിവയും റെഡ് ക്രോസ് നൽകുന്നു. വനിത ലീഗും ഗസയിൽ വിജയകരമായി നടക്കുന്നു.
ഇസ്റായീലിെ ൻറയും ഈജിപ്തിെ ൻറയും അതിർത്തികളാൽ കൊട്ടിയടക്കപ്പെട്ട ഗസയിൽ 72 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരാളാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. സ്പോർട്സ് ക്ലബ്, ജിം, പള്ളികൾ, റസ്റ്റോറൻറ് എന്നിവക്ക് കഴിഞ്ഞ ദിവസമാണ് ഗസ ആരോഗ്യ വിഭാഗം അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.