ഫ്രഞ്ച്​ കപ്പിൽ പി.എസ്​.ജി; ഫൈനലിൽ ഒരു ഗോൾ​ ജയം

പാരിസ്​: കെയ്​ലിയൻ എംബാപ്പെയുടെ പരിക്കി​​െൻറ വേദനയും, ഫ്രഞ്ച്​ കപ്പ്​ വിജയത്തി​​െൻറ മധുരവുമായി പി.എസ്​.ജിയുടെ കോവിഡാനന്തര ഫുട്​ബാളിന്​ കിക്കോഫ്​. കോവിഡി​​െൻറ നീണ്ട ഇടവേളക്കു ശേഷം ഫ്രാൻസിലെ മൈതാനമുണർത്തിയ ​ഫ്രഞ്ച്​ കപ്പ്​ ഫൈനലിൽ സെയ്​ൻറ്​ എറ്റിനി​െയ ഒരു ഗോളിന്​ തോൽപിച്ച്​​ പി.എസ്​.ജി തങ്ങളുടെ 13ാം കിരീടം ചൂടി​. കളിയുടെ14ാം മിനിറ്റിൽ നെയ്​മറി​​െൻറ ഗോളിലൂടെയായിരുന്നു കിരീട വിജയം. 

അതും കഴിഞ്ഞ്​ മറ്റൊരു 15 മിനിറ്റിനു പിന്നാലെ സ്​റ്റാർ സ്​ട്രൈക്കർ കെയ്​ലിയൻ എംബാപ്പെ എതിരാളികളുടെ കടുത്ത ഫൗളിന്​ വിധേയനായി പരിക്കേറ്റ്​ വീണ്​ കളംവിട്ടതോടെ കൈയാങ്കളിയും ടീമി​​െൻറ കണ്ണീരുമായി. പത്തുപേരുമായി പിന്നീട്​ കളിക്കാൻ വിധി​ക്കപ്പെട്ട എറ്റിനിക്കാവ​െട്ട രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ പോലും കഴിഞ്ഞില്ല.

കഴിഞ്ഞ സീസണിൽ റെന്നെസിന്​ മുന്നിൽ കൈവിട്ട കിരീടമാണ്​ ഇക്കുറി പി.എസ്​.ജി തിരിച്ചു പിടിച്ചത്​. സീസൺ പാതിവഴിയിൽ റദ്ദാക്കിയ ഫ്രഞ്ച്​ ലീഗ്​ കിരീടത്തിനു പുറമെ പി.എസ്​.ജിയുടെ രണ്ടാം കിരീട വിജയം. കോവിഡ്​ അടച്ചുപൂട്ടലിനു ശേഷം ​ഫ്രാൻസിൽ ആദ്യം നടന്ന കളിയിൽ കുറഞ്ഞ കാണികൾക്കും പ്രവേശനം നൽകിയിരുന്നു. 

80,000 പേർക്ക്​ ഇരിപ്പിട സൗകര്യമുള്ള സ്​റ്റേഡിയത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ 5000 പേർക്കാണ്​ പ്രവേശനം അനുവദിച്ചത്​. എന്നാൽ, 2800ഒാളം പേർ മാത്രമേ കളി കാണാൻഎത്തിയുളളൂ.
ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മക്രോൺ ഉൾപ്പെടെയുള്ളവർ കാണികളായുണ്ടായിരുന്നു. ആദ്യ മിനിറ്റിൽ എംബാപ്പെ- നെയ്​മർ കൂട്ട്​ ​േഗാളുറപ്പിച്ച നീക്കവുമായി​ എതിരാളികളെ വിറപ്പിച്ചു. 

പത്ത്​ മിനിറ്റിനുള്ളിൽ തുടർച്ചയായി നടന്ന റെയ്​ഡുകൾക്കൊടുവിൽ 13ാം മിനിറ്റിൽ ഗോൾ പിറന്നു. വിങ്ങിൽ നിന്നും ​ഒാടിയെത്തിയ എംബാപ്പെ തൊടുത്ത ഷോട്ട്​ എറ്റിനെ ഗോളി ജെസ്സി മൗളിൻ തടുത്തെങ്കിലും റീബൗണ്ട്​ ചെയ്​തത്​ ഒഴിഞ്ഞു നിന്ന നെയ്​മറി​​െൻറ ബൂട്ടിന്​ പാകമായി. അവസരം മുതലാക്കിയ നെയ്​മർ ഗോളാക്കി മാറ്റി.

Tags:    
News Summary - french cup paris saint germain fc- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT