ലണ്ടൻ: ചെൽസിയുടെ ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് ക്ലബിൽ തിരിച്ചെത്തുന്നു. 13 വർഷം കള ിക്കാരനായി ഇറങ്ങിയ സ്റ്റാൻഫോർഡ് ബ്രിഡ്ജിലേക്ക് പരിശീലകനായാണ് 41കാരെൻറ രണ ്ടാം വരവ്. മൂന്നു വർഷത്തേക്കാണ് കരാർ.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനവും യൂറോപ ലീഗ് കിരീടവും നേടിക്കൊടുത്തെങ്കിലും ഇറ്റലിക്കാരൻ മൗറീസ്യോ സാറിയെ ചെൽസി പുറത്താക്കിയിരുന്നു. ഇൗ സ്ഥാനത്തേക്കാണ് ലാംപാർഡിെൻറ രംഗപ്രവേശം. കഴിഞ്ഞ സീസണിൽ ഡർബി കൗണ്ടി കോച്ചായിരുന്ന ലാംപാർഡ് ടീമിനെ ചാമ്പ്യൻഷിപ് പ്ലേഒാഫിലെത്തിച്ചിരുന്നു.
ചെൽസിക്കായി 648 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുള്ള ലാംപാർഡ് 211 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബിെൻറ സുവർണ കാലത്ത് ജോൺ ടെറി, ദിദിയർ ദ്രോഗ്ബ, പീറ്റർ ചെക് തുടങ്ങിയവർക്കൊപ്പം ടീമിെൻറ നെട്ടല്ലായിരുന്നു അറ്റാക്കിങ് മിഡ്ഫീൽഡറായിരുന്ന ലാംപാർഡ്. 2001 മുതൽ 2014വരെയാണ് ലാംപാർഡ് ചെൽസിക്ക് പന്തുതട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.