ലണ്ടൻ: സ്റ്റീവൻ ജെറാർഡിെൻറ പാത പിന്തുടർന്ന് മറ്റൊരു ഇംഗ്ലീഷ് ഇതിഹാസം കൂടി പരിശീലകക്കുപ്പായമണിയുന്നു. മുൻ ചെൽസി മിഡ്ഫീൽഡർ ഫ്രാങ്ക് ലംപാർഡാണ് ഇംഗ്ലീഷ് ചാമ്പ്യൻഷിപ് ക്ലബായ ഡെർബി കൗണ്ടിയെ കളി പഠിപ്പിക്കാനൊരുങ്ങുന്നത്. മൂന്നുവർഷത്തെ കരാറിലാണ് ലംപാർഡ് ഒപ്പുവെച്ചിരിക്കുന്നത്. ഗാരി റോവട്ടിന് പകരക്കാരനായാണ് 39കാരൻ െഡർബിയിലെത്തുന്നത്. നേരത്തെ, ജെറാർഡ് സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിെൻറ പരിശീലകനായി നിയമിതനായിരുന്നു.
ഫുൾഹാമിനോട് പ്ലേഓഫിൽ തോറ്റ് ഇത്തവണയും പ്രീമിയർ ലീഗിന് പുറത്തായ െഡർബിയെ 2008ന് ശേഷം പ്രീമിയർ ലീഗിലേക്ക് ഉയർത്തുക എന്നതാകും ലംപാർഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. വെസ്റ്റ്ഹാം യുനൈറ്റഡിൽ കരിയർ തുടങ്ങിയ ലംപാർഡ് ചെൽസിയുെട എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, യൂേറാപ്പ ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ചെൽസിയിൽനിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ താരം അമേരിക്കൻ ക്ലബായ ന്യൂയോർക് സിറ്റിയിലാണ് കളിയവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.