കണ്ണൂർ: വലിയ നഷ്ടമാണ് ബാബു അച്ചാരത്തിെൻറ വേർപാട്. രഞ്ജിയിൽ ആദ്യമായി കളിക്കുേമ്പാൾ അച്ചാരത്തായിരുന്നു എെൻറ ക്യാപ്റ്റൻ. പിന്നീട് മദൻമോഹൻ ക്യാപ്റ്റനായി. മദൻമോഹൻ നേരേത്ത മരിച്ചുപോയി. ഇപ്പോൾ അച്ചാരത്തും. രഞ്ജിയിൽ കളിക്കുന്നതിനു മുമ്പുതന്നെ പരസ്പരം അറിയാമായിരുന്നു. ഒന്നിച്ചും എതിരെയും കളിച്ചിട്ടുണ്ട്.
രഞ്ജിയിലൊക്കെ എത്തുന്നതിനു മുെമ്പ ഞങ്ങൾ കണ്ണൂരും തലശ്ശേരിയുമായാണ് ഏറ്റുമുട്ടിയിരുന്നത്. ബ്രദേഴ്സ് ക്ലബായിരുന്നു എെൻറ ടീം. ഫുട്ബാളിലും ക്രിക്കറ്റിലും ഹോക്കിയിലുമെല്ലാം അവർക്ക് ടീമുണ്ട്്. തലശ്ശേരി ടൗൺ ക്രിക്കറ്റ് ക്ലബിനായിരുന്നു ബാബു കളിച്ചിരുന്നത്.
നല്ല ഉയരമുള്ള കളിക്കാരനാണ് അദ്ദേഹം. ഇത് പ്ലസ്പോയൻറായിരുന്നു. എന്നാൽ, ഇൗ ഉയരം അദ്ദേഹം വേണ്ടവിധം ഉപയോഗപ്പെടുത്തിയിരുന്നില്ലെന്ന് ഞാനും പരാതിപ്പെട്ടിരുന്നു. കൂടുതൽ ഉയരത്തിൽനിന്ന് പന്ത് റിലീസ് ചെയ്താൽ കൂടുതൽ കുത്തിയുയരുമെന്ന് സൂചിപ്പിക്കുകയായിരുന്നു. നീയെന്താ മോനേ ഇൗ പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചു. മോനേ എന്നാണ് വിളിക്കുന്നത്.
നമ്മൾ ഒരു പോരായ്മ ചൂണ്ടിക്കാട്ടിയാൽ അദ്ദേഹം അത് സ്വീകരിക്കും. തിരിച്ചും ഇങ്ങനെ തന്നെ. രണ്ട് മത്സരങ്ങൾ മാത്രമാണ് രഞ്ജിയിൽ ഒന്നിച്ചു കളിച്ചത്. അന്ന് മത്സരങ്ങൾ കുറവായിരുന്നു. വലിയ കഴിവുകളുണ്ടായാലും മുകളിലേക്ക് പോകുന്നത് വലിയ പ്രയാസമായിരുന്നു. കളിക്കളത്തിൽ പിന്നീട് ഒരുമിച്ചില്ലെങ്കിലും പരിശീലനം നൽകുന്ന കാര്യത്തിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചിട്ടുണ്ട്. ചില ക്യാമ്പുകൾ നടത്തുകയുമുണ്ടായി. അവസാനകാലത്തും അദ്ദേഹത്തെ കണ്ടിരുന്നു. മകനെ വിളിച്ച് വലിയ സന്തോഷത്തോടെ പരിചയപ്പെടുത്തിയതും ഒാർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.