കൊൽക്കത്ത: മുൻ ഇൗസ്റ്റ് ബംഗാൾ നായകൻ സാേൻാ മിത്ര (75) അന്തരിച്ചു. ശ്വാസകോശാർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന താരം ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഇൗസ്റ്റ് ബംഗാളിെൻറ ലെഫ്റ്റ് ബാക്കായിരുന്ന മിത്ര 1965 മുതൽ 1972 വരെ ക്ലബിെൻറ നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായിരുന്നു. 1970ൽ ഡ്യൂറൻറ് കപ്പിൽ മോഹൻ ബഗാനെ തോൽപിച്ച് കപ്പ് നേടിയപ്പോൾ ടീമിെൻറ ക്യാപ്റ്റൻ മിത്രയായിരുന്നു. ക്ലബ് കരിയറിൽ തിളങ്ങിയെങ്കിലും ഇന്ത്യക്കുവേണ്ടി കളത്തിലിറാനുള്ള ഭാഗ്യം മിത്രക്കുണ്ടായിരുന്നില്ല. വിരമിച്ചതിനുശേഷം പരിശീലനരംഗത്തും സജീവമായിരുന്നു. 1983ൽ സന്തോഷ് ട്രോഫി ടൂർണമെൻറിൽ ബംഗാളിെൻറ കോച്ചായിരുന്ന മിത്ര പിന്നീട് 2002ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാളിെൻറ പ്രോജക്റ്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.